ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ഉള്ള ഡെർബികളിൽ ഒന്നായ കൊൽക്കത്ത ഡെർബി നാളെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ ഫുട്‍ബോളിലെ വമ്പന്മാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറും എന്നുറപ്പ്. കൊൽക്കത്ത ഫുട്‍ബോളിലെ തറവാട് ആയ സാൾട്ട് ലേക്കിലേക്ക് മത്സരം തിരിച്ചു വരുന്നു എന്ന പ്രത്യേകതയും നാളത്തെ മത്സരത്തിനുണ്ട്. 100 വർഷത്തിന് മുകളിൽ പാരമ്പര്യം ഉള്ള ഡെർബി ആണിത്. അതുകൊണ്ട് തന്നെ ലോകം ഉറ്റുനോക്കുന്ന മത്സരമാണിത്. ഒരേ സിറ്റിയിൽ ഉള്ള രണ്ടു ക്ലബുകൾ അതും കുറച്ച് മൈലുകൾക്കു തമ്മിൽ വ്യത്യാസം ഉള്ള രണ്ടു ക്ലബുകൾ. ജീവൻ തന്നെ ക്ലബുകൾക്ക് കൊടുക്കാൻ തയ്യാറായി നിൽക്കുന്ന ആരാധകർ. ഇതൊക്കെ ഈ ഡെർബിയെ വ്യത്യസ്തം ആക്കുന്നു. കൊൽക്കത്തയുടെ വെസ്റ്റ് സൈഡിൽ നിന്ന് ഉള്ളവർ മോഹൻ ബഗാനെ സപ്പോർട്ട് ചെയ്യുമ്പോൾ ഈസ്റ്റ് ഭാഗത്ത് നിന്നും ഉള്ളവർ ആണ് ഈസ്റ്റ് ബംഗാളിന്റെ ശക്തി. കഴിഞ്ഞ വർഷത്തെ ഡെർബിയിൽ മോഹൻ ബഗാനായിരുന്നു ആയിരുന്നു മുൻതൂക്കം. ആദ്യ ഡെർബിയിൽ സമനില ആയിരുന്നു ഫലം. രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ വിജയിച്ചു. ഫെഡറേഷൻ കപ്പിലും മോഹൻ ബേഗാന് ആയിരുന്നു വിജയം. ഐ ലീഗിൽ ഓരോ മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു ടീമുകളും ഓരോ സമനില നേടി ഓരോ പോയിന്റ് സ്വന്തം ആക്കി.
സഞ്ജയ് സെൻ പരിശീലിപ്പിക്കുന്ന ബഗാന്റെ പ്രധാന താരം സോണി നോർദെ ആണ്. കഴിഞ്ഞ മത്സരത്തിൽ മിനർവാ പഞ്ചാബും ആയി സമനില ആയിരുന്നു. മറുഭാഗത്ത് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരെ പരിശീലിപ്പിച്ച ഖാലിദ് ജമാൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകൻ. ആദ്യമത്സരത്തിൽ ഐസ്വാൾ എഫ് സി ക്കെതിരെ സമനില ആയിരുന്നു ഈസ്റ്റ് ബംഗാളിനും. മലയാളി താരങ്ങൾ ആയ മിർഷാദ്, ജോബി ജസ്റ്റിൻ തുടങ്ങിയവർ ടീമിൽ ഉണ്ട്.
0 comments:
Post a Comment