Saturday, December 23, 2017

തല ഉയർത്തി തന്നെ മലയാളത്തിന്റെ ചെമ്പട




ഉത്തർ പ്രദേശിൽ നടന്ന ഗോരഗ്പൂർ ആൾ ഇന്ത്യ ഇൻവിറ്റേഷൻ പ്രൈസ് മണി ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ അടിപതറിയെങ്കിലും അഭിമാനകരമായ പ്രകടമാണ് എഫ് സി കേരള കാഴ്ച വെച്ചത്..മുൻ മത്സരങ്ങളിൽ ഉത്തർപ്രദേശിന്റെയും ഒഡിഷയുടെയും സന്തോഷ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ശക്തരായ ടീമുകളെ തകർത്താണ് എഫ് സി കേരള ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ കരുത്തരായ സി ആർ പി എഫ് ജലന്ധറിനോട് അവസാനം വരെ കടുത്ത പോരാട്ടം എഫ് സി കേരള താരങ്ങൾ കാഴ്ച വെച്ചു ഓരോ ഗോൾ വീതം നേടി സമനിലയിൽ ആയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിൽ ആണ്‌ ചെമ്പട കീഴടങ്ങിയത്.കിട്ടിയ ഒരു പിടി അവസങ്ങൾ നഷ്ടപ്പെടുത്തിയതിന് വൻ വില നൽകേണ്ടി വന്നു.  മത്സരഫലത്തിൽ നിരാശയുണ്ടെങ്കിലും ടൂർണമെന്റിൽ ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടരാണെന്ന് എഫ് സി കേരള പരിശീലകൻ പുരുഷോത്തമനും മാനേജർ നവാസും പറഞ്ഞു.. ഐ ലീഗ് രണ്ടാം ഡിവിഷന് തയ്യാറെടുക്കുന്ന ടീമിന്റെപ്രീ സീസണിലെ  രണ്ടാം ഫൈനലായിരുന്നു ഇന്നലെ നടന്നത്..മുൻപ് മഹാരാഷ്ട്രയിൽ നടന്ന ഗാധിൻലഞ്ച് അഖിലേന്ത്യാ ടൂർണമെന്റിൽ ചാമ്പ്യന്മാരായിരുന്നു എഫ് സി കേരള.
ഓപ്പൺ ട്രയൽസ് വഴി നേടിയതടക്കം ഒരു കരുത്തുറ്റ യുവനിരയെയാണ് ചെമ്പടയുടെ പോരാളികളായി വാർത്തെടുക്കുന്നത്.തികച്ചും ശാസ്ത്രീയമായതും പ്രൊഫഷണൽ രീതിയിലുമാണ് മലയാളി താരങ്ങൾക്ക് മുൻഗണന നൽകികൊണ്ട് മലയാളികളുടെ സ്വന്തം ടീമിനെ വാർത്തെടുത്തിരിക്കുന്നത്. ആകർഷകവും അക്രമണോത്സകവുമായ കേളീശൈലികളാണ് എഫ് സി കേരള അവലംബിക്കുന്നത്..  രാജ്യത്തെ തന്നെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീമായ എഫ് സി കേരളയെന്ന മലയാളത്തിന്റെ സ്വന്തം ചെമ്പടയിൽ നിന്നും കൂടുതൽ മികച്ച പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

0 comments:

Post a Comment

Blog Archive

Labels

Followers