ഇന്ത്യയിൽ ആദ്യമായി ഫിഫ ലോകകപ്പ് നടന്നതോടെ ഇന്ത്യൻ ഫുട്ബോളിന് മാത്രമല്ല ആദ്യ ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ച താരങ്ങളുടെയും ജീവിതവിതത്തിലും മാറ്റം വന്നിട്ടുണ്ട്. അങ്ങനെ ഫുടബോൾ കരിയറിലും ജീവിതത്തിലും മാറ്റം വന്ന താരമാണ് യൂ.എസ്.എ , കൊളംബിയ , ഘാനക്കെതിരെയും മികച്ച പ്രകടനം നടത്തി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഇന്ത്യൻ അണ്ടർ 17 സ്‌ട്രൈക്കർ അനികേത് ജാദവ് .
ഖോലാപുരിലെ ഓട്ടോക്കാരന്റെ മകനായ അനികേത് തന്റെ ജീവിതത്തിൽ വന്ന മാറ്റത്തിൽ സന്തോഷവാനാണ് . ആളുകളുടെ ഇടയിൽ ചെന്നാൽ ശ്രദ്ദിക്കപ്പെടുന്നതും , മറ്റു യുവ താരങ്ങൾ തന്നെ പ്രോചോദനമായി കാണുന്നതും അനികേതിനെ വിസ്മയിപ്പിക്കുന്നു .ഇത് കൂടുതൽ പ്രയത്നിക്കാൻ തനിക്ക് ആവേശം നൽകുന്നുവെന്നും അനികേത് മിഡ്- ഡേ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിനാലാണ് പറഞ്ഞത് .
ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനിത്തിലായിരുന്നു അനികേത് ജാദവിന്റെ അച്ഛൻ അനിൽ ജാദവ് തന്റെ കുടുംബത്തെ നോക്കിയിരുന്നത് . "അച്ഛനോട് ഓട്ടോ ഓട്ടം നിർത്താൻ ഞാൻ പറഞ്ഞു , എനിക്ക് ലോകകപ്പ് കളിച്ചു കിട്ടിയ വരുമാനവും ഇനി ഐ ലീഗിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ കുടുംബം നോക്കാമെന്ന് ഞാൻ പറഞ്ഞു . പക്ഷെ അച്ഛൻ ഇതൊന്നും കേൾക്കില്ല . മുൻപ് രാവിലെ മുതൽ വൈകുന്നേരം വരെ ഓട്ടം നടത്തിയിരുന്നു എന്നാൽ ഇപ്പോൾ വൈകുന്നേരങ്ങളിൽ മാത്രമേ ഓട്ടം നടത്താറുള്ളൂ ,പൂർണമായി നിർത്താൻ ഞാൻ അച്ഛനോട് പരമാവധി അഭ്യർത്ഥിക്കും ", അനികേത് പറയുന്നു .നിലവിൽ അനികേതിന് പ്രതിമാസം
50,000 രൂപ ഇന്ത്യൻ ആരോസിൽ കളിക്കുന്നത് കൊണ്ട് ലഭിക്കുന്നുണ്ട് .
0 comments:
Post a Comment