പല പ്രമുഖ ദേശീയ ടീമുകളുടെയും ക്ലബ് ടീമുകളുടെയും വീഴ്ചയും വാഴ്ചയും കണ്ട വർഷമാണ് 2017.അവയിലേക്കൊരു തിരനോട്ടം ആണ് ഇവിടെ നടത്തുന്നത്.
വീണ്ടും ചരിത്രം രചിച്ച് റയൽ മാഡ്രിഡ്:
ജൂൺ 3 ന് കാർഡിഫിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ 4-1 ന് തകർത്ത് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് നിലനിർത്തുന്ന ടീമായി ലോസ് ബ്ലാൻകോസ് മാറി.
ഡിസംബറിൽ അബുദാബിയിൽ നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ സൗത്ത് അമേരിക്കൻ ചാമ്പ്യൻമാരായ ഗ്രെമിയോയെ 1-0 ന് തോൽപിച്ച് സിദാനും സംഘവും സീസണിലെ അഞ്ചാം കിരീടവും സ്വന്തമാക്കി.
യുവ രക്തത്തിൽ മുന്നേറിയ മൊണാകോ
18 വയസുള്ള എംബപ്പേ,22 തികഞ്ഞ തോമസ് ലെമാർ,23 ൽ എത്തിയ ബെർണാഡോ സിൽവ,തുടങ്ങിയവരുടെ മികവിൽ മുന്നേറി എവരെയും അതിശയിച്ചു ഫ്രഞ്ച് കിരീടം സ്വന്തമാക്കുകയും,ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ മുന്നേറാനും മൊണകോക്ക് സാധിച്ചു.
ഇംഗ്ലണ്ടിന് പ്രതീക്ഷയായി യുവ തലമുറ
2017 ഇംഗ്ലീഷ് ഫുട്ബോളിന് പ്രതീക്ഷ നൽകുന്ന വർഷമായിരുന്നു. അണ്ടർ 17, അണ്ടർ 20 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി. ദക്ഷിണ കൊറിയയിൽ നടന്ന അണ്ടർ 20 ലോകകപ്പിൽ ഇംഗ്ലണ്ട് വെനസ്വേലയെ കീഴടക്കി ആദ്യമായി കിരീടം ചൂടി. ഇന്ത്യ ആദ്യമായി ആതിഥേയരായ അണ്ടർ 17 ലോകകപ്പിലും ഇംഗ്ലണ്ട് യൂറോപ്യൻ ജേതാക്കളെ സ്പെയിനെ കീഴടക്കി ആദ്യമായി കിരീടം സ്വന്തമാക്കി.
യുവ നിരയുടെ കരുത്തിൽ ജർമ്മനി കോൺഫെഡറേഷൻ കപ്പ് ജേതാക്കൾ
റഷ്യയിൽ നടന്ന ഫിഫ കോൺഫെഡറേഷൻ കപ്പിൽ ചിലിയെ തോൽപ്പിച്ചു ജർമ്മനിയുടെ യുവ നിര ജേതാക്കളായി. പ്രമുഖ താരങ്ങളെ ഉൾപ്പെടുത്താതെ ജർമ്മനി നേടിയ വിജയം വരുന്ന 2018 ലെ ലോകകപ്പ് മോഹങ്ങൾക്ക് നിറം പകരുന്നതാണ്.
ഇന്ത്യൻ ഫുട്ബോൾ ഐസ്വാൾ എഫ് സിയുടെ ഉദയം
ഇന്ത്യൻ ഫുട്ബോളിലെ ലെസ്റ്റർ സിറ്റിയായി ഐസ്വാൾ എഫ് സി. കൊൽക്കത്തൻ വമ്പന്മാരെയും ബെംഗളൂരു എഫ് സിയെയും മറികടന്ന് ഇന്ത്യൻ ഫുട്ബോളിന്റെ കിരീടം ഐസ്വാൾ എഫ് സി സ്വന്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഭരിച്ച 2017:
വ്യക്തിപരമായി നോക്കുകയാണെങ്കിൽ 2017 ൽ ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.ചാമ്പ്യൻസ് ലീഗിന്റെ ചരിത്രം തിരുത്തിയത് ഉൾപെടെയുള്ള 5 കിരീടങ്ങളും, അഞ്ചാം ബാലൻ ഡി ഓറും പറങ്കിപ്പടയുടെ പടനായകന്റെ ഷെൽഫിൽ ഈ വർഷമെത്തി.
ട്രാൻസ്ഫർ വിപണിയിലെ പൊന്നും താരമായി നെയ്മർ:
222 മില്ല്യൻ യൂറോ എന്ന ലോക റെക്കോർഡ് തുകക്ക് ബാഴ്സലോണ യിൽ നിന്നും പി എസ് ജിയിൽ എത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഏവരെയും അത്ഭുതപ്പെടുത്തി
നിരാശരാക്കി അസൂറികളും ഓറഞ്ച് പടയും:
6 പതിറ്റാണ്ടിനു ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടാൻ ആവാതെ പോയ ഇറ്റലിയും ,കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ ഹോളണ്ടും അടുത്ത ലോകകപ്പിന് യോഗ്യത നേടത്തത് ഓരോ ഫുട്ബോൾ പ്രേമിക്കും നൊമ്പരം ഉണ്ടാക്കുന്നതായി. ബഫണും,ഡി റോസി, ചില്ലേനി,ബർസാഗ്ലി തുടങ്ങിയ അസൂറികളുടെ ഒരു തലമുറ തന്നെയും ഒപ്പം ഓറഞ്ച് പടയുടെ റോബനും തങ്ങളുടെ അന്താരാഷ്ട്ര കരിയർ ഇതോടൊപ്പം അവസാനിപ്പിക്കുകയും ചെയ്തത് ഈ വർഷമാണ്.
ഒരു പറ്റം മഹാരഥന്മാർ കളി മതിയാക്കിയ വർഷം:
റോമയുടെയും ഇറ്റലിയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ഫ്രാൻസിസ്കോ ടോട്ടി തന്റെ 40ആം വയസ്സിൽ ഫുട്ബോളിന് വിടപറഞ്ഞു.
ജർമ്മനിയെ ലോകകപ്പ് കിരീടം നെട്ടത്തിലേക്ക് നയിച്ച ഫിലിപ്പ് ലാം,സ്പെനിന്റെ സാബി അലോൺസോ, ഇറ്റലിയുടെ തന്നെ ആന്ദ്രോ പിർലോ ബ്രസീലിന്റെ
ബാലൻ ഡി ഓർ ജേതാവ് കൂടി ആയ കക്ക തുടങ്ങിയവരും ഈ വർഷം കളി മതിയക്കിയവരിൽ ഉൾപ്പെടുന്നു.
കെയ്ൻ എന്ന ഗോൾ സ്കോറിങ്ങ് മെഷീൻ
കഴിഞ്ഞ 9 വർഷമായി മെസ്സിയും റൊണാൾഡോയും പങ്കിട്ടെടുത്തിരുന്ന വർഷത്തിലെ ടോപ് സ്കോറർ പദവിക്ക് ഇത്തവണ പുതിയ അവകാശി ഉണ്ടായി എന്നതാണ് മറ്റൊരു വസ്തുത.ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്ൻ 56 ഗോളുകളുമായി 2017ലെ ടോപ് സ്കോറർ പദവി സ്വന്തമാക്കി.മെസ്സിയെ മറികടന്നായിരുന്നു ഈ ഇംഗ്ലീഷ് താരത്തിന്റെ നേട്ടം.
📝Fahiz.vp Tirurangadi
0 comments:
Post a Comment