Wednesday, December 13, 2017

ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാകാൻ ഉഗാണ്ടൻ മിഡ്‌ഫീൽഡർ കെസ്റോൺ കിസിറ്റൊ എത്തുന്നു




എ എഫ് സി ലെപോർട്‌സിന് വേണ്ടി കളിക്കുന്ന ഉഗാണ്ട മിഡ്‌ഫീൽഡർ  കെസ്റോൺ കിസിറ്റോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പ് വെക്കാൻ കൊച്ചിയിൽ എത്തി കഴിഞ്ഞു  . 
കേരള ബ്ലാസ്റ്റേഴ്സിൽ  7 വിദേശ താരങ്ങളാണ് ഉള്ളത് അതിനാൽ തന്നെ കിസിറ്റോ ജനുവരി മുതൽ ബ്ലാസ്റ്റേഴ്സ് ടീമിൽ കളിച്ചു തുടങ്ങാം . ഐ എസ്‌ എൽ നിയമ പ്രകാരം ഒരു ടീമിൽ 8 വിദേശ താരങ്ങളെ ഉൾപ്പെടുത്താം .



ജനുവരി മുതൽ താരം ബ്ലാസ്റ്റേഴ്സിൽ കളിക്കുമെന്ന് ലെപോർട്‌സ് ക്ലബ്ബിന്റെ  ചെയർമാൻ ഡാൻമൂൾ ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു . ബ്ലാസ്റ്റേഴ്‌സുമായി സ്പെയിനിലെ പ്രീസീസണിൽ കിസിറ്റോ രണ്ട് ആഴ്ച്ചയോളം ട്രിയൽസ് നടത്തിയിരുന്നു .ട്രിയൽസിൽ കോച്ചിന് കിസിറ്റോയുടെ കളി ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് 1മില്യൺ ഷില്ലിങ് ട്രാൻസ്ഫർ ഫീസും മറ്റു ആനുകൂല്യങ്ങളും കൊടുത്താണ് കിസിറ്റോയെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുന്നത്.



ഔദ്യോഗികമായിട്ടില്ലെങ്കിലും കിസിറ്റോ ബ്ലാസ്റ്റേഴ്‌സുമായി രണ്ട് വർഷത്തെ കരാർ ഒപ്പ് വെച്ചതായും ഒക്ടോബർ മുതൽ തന്നെ സാലറി ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും റിപോർട്ടുകൾ ഉണ്ട് .താരം കൊച്ചിയിൽ എത്തിയിട്ടുണ്ട് , ഈ ആഴ്ച്ചയിൽ തന്നെ ടീമിനോടൊപ്പം പരിശീലനം നടത്തും . ഇത് വരെയുള്ള മത്സരങ്ങളിൽ വിജയം കാണാത്ത ബ്ലാസ്റ്റേഴ്സിന്റെ രക്ഷകൻ ആകാൻ കിസിറ്റോക്ക് ആകുമോ എന്ന് കാത്തിരുന്നു കാണണം .

0 comments:

Post a Comment

Blog Archive

Labels

Followers