ഹീറോ ഐ ലീഗിൽ മികച്ച ഫോമിൽ കുതിക്കുകയാണ് മോഹൻ ബഗാൻ .ഇന്നത്തെ ജയത്തോടെ ഐ ലീഗിൽ വീണ്ടും ഒന്നാം സ്ഥാനത്തു എത്തിയിരിക്കുകയാണ് മോഹൻ ബഗാൻ .സ്വന്തം തട്ടകമായ കൊക്കത്തയിലെ ഭരസാഥ് സ്റ്റെഡിയത്തിൽ ഗോൾ മഴ തീർത്താണ് ചർച്ചിൽ ഗോവയെ പറഞ്ഞയച്ചത് .കളി ഉടനീളം ആധിപത്യം പുലർത്തിയ മോഹൻ ബഗാൻ എതിരില്ലാത്ത അഞ്ചു ഗോളുകളാണ് അടിച്ചു കൂട്ടിയത് .
23ആം മിനിറ്റിൽ ക്രോമ ആദ്യ ഗോൾ നേടി ,ടിക്കയുടെ ഗോളിലൂടെ 2 ഗോളിന്റെ ലീഡിൽ ആദ്യ പകുതി പൂർത്തിയാക്കി . രണ്ടാം പകുതി തുടങ്ങിയ മിനുട്ടുള്ളിൽ തന്നെ ടിക്ക തന്റെ രണ്ടാം ഗോൾ നേടി .48ആം മിനിറ്റിൽ ഫയസും 84ആം മിനിറ്റിൽ സോണി നോർടെയും ഗോൾ നേടിയതോടെ 5-0 എന്ന സ്കോറിന് മോഹൻ ബഗാൻ ഏകപക്ഷിയമായ വിജയം കൈവരിക്കുകയായിരുന്നു .
0 comments:
Post a Comment