Monday, December 11, 2017

ഡൽഹി ജവാഹർലാൽ സ്റ്റേഡിയത്തിൽ ബോളിവുഡ് സിനിമ പ്രൊമോഷൻ; കോടികൾ മുടക്കി നവീകരിച്ച സ്റ്റേഡിയം നശിപ്പിച്ചു




ന്യൂ ഡൽഹി : കുറച്ചു കാലങ്ങളോളം ഇന്ത്യൻ ഫുടബോളിനെ അലട്ടുന്ന പ്രശ്നമായിരുന്നു ലോകോത്തര നിലവാരമുള്ള ഫുടബോൾ സ്റ്റേഡിയങ്ങൾ ഇല്ലാത്തത് .എന്നാൽ ഇതിന് ഒരു പരിധി വരെ വഴി തുറന്നത് ഇന്ത്യയിൽ അണ്ടർ 17 ഫിഫ ലോകകപ്പ് വന്നതോടെയാണ് . ലോകകപ്പിനായി കോടികൾ മുടക്കിയാണ് കൊച്ചിയും , ന്യൂ ഡൽഹി യും അടങ്ങുന്ന സ്റ്റേഡിയങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയത് .എന്നാൽ  ഇന്നലെ ഇന്ത്യൻ ഫുടബോൾ ഞെട്ടിക്കുന്ന സംഭവമാണ് ഡൽഹി ഡയനാമോസിന്റെ ഹോം ഗ്രൗണ്ട് ആയ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്നത് , ബോളിവുഡ് നടൻ സൽമാൻ ഖാന്റെ  പുതിയ സിനിമയുടെ പ്രൊമോഷൻ നടത്താൻ വേണ്ടിയാണ് സ്റ്റേഡിയം ഇന്നലെ വിട്ട് കൊടുത്തത് .



എന്നാൽ ഇന്ന് കണ്ട കാഴ്ച്ച നിരാശജനകമാണ് ,സ്റ്റേഡിയത്തിന്റെ പരിസരവും പിച്ചുകളും  നശിച്ചിരിക്കുകയാണ് .ഇതേ തുടർന്ന് ഫുട്ബോൾ ആരാധകരിൽ പ്രതിശേതം ഉയർന്നിട്ടുണ്ട് .ഫിഫ അണ്ടർ 20 ലോകകപ്പും ആതിഥേയം വഹിക്കാൻ ഒരുങ്ങുന്ന ഇന്ത്യക്ക് ഈ നവീകരിച്ച സ്റ്റെഡിയങ്ങൾ ഇത് പോലെ പരിചരിക്കേണ്ടതാണ് .ബോളിവുഡ് സിനിമ പരിവാടി നടത്താൻ സ്റ്റേഡിയം വിട്ടു കൊടുത്ത അതികൃതർ ഇതിന് പൂർണ ഉത്തരവാദിയാണ് .ഇത്തരം അവസ്ഥകൾ ഇനിയും ഉണ്ടാകാതിരിക്കട്ടെ .



0 comments:

Post a Comment

Blog Archive

Labels

Followers