അണ്ടർ 15 ഐ ലീഗ് കേരള സോണിൽ (ROI-ഗ്രൂപ്പ് എഫ്) ഗോകുലം എഫ് സി ജേതാക്കൾ. ഇന്ന് നടന്ന മത്സരത്തിൽ സായ് തിരുവന്തപുരത്തെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. ഇന്ത്യൻ ജൂനിയർ ടീം അംഗം ഷഹബാസ് അഹമ്മദ്, അഭിക്ഷേക്,നന്ദുകൃഷ്ണ എന്നിവർ ഗോകുലത്തിനായി ഗോളുകൾ നേടി. ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയാണ് ടീം ഗ്രൂപ്പ് ജേതാക്കളായത്.
ആദ്യ മത്സരത്തിൽ എഫ് സി കേരളയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ടീം , വയനാട് എഫ് സിയെ 6-2 എന്ന സ്കോറിനും പരാജയപ്പെടുത്തിയിരുന്നു.
0 comments:
Post a Comment