കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും 2018 - 19 അധ്യയന വര്‍ഷത്തേക്കുളള ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ് 2018 ജനുവരി നാല് മുതല്‍ ഫെബ്രുവരി 10 വരെ വിവിധ ജില്ലകളില്‍ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോ ഖോ എന്നീ കായിക ഇനങ്ങളില്‍ ആണ്‍/പെണ്‍കുട്ടികള്‍ക്ക് എല്ലാ ജില്ലയിലും സെലക്ഷന്‍ നടത്തും. തീയതി, ജില്ല, സ്ഥലം എന്ന ക്രമത്തില്‍:
ജനുവരി നാല് കാസര്‍കോഡ് (കാസര്‍ഗോഡ് പെരിയ ജവഹര്‍ നവോദയ വിദ്യാലയ ഗ്രൗണ്ട്), അഞ്ചിന് കണ്ണൂര്‍ (കണ്ണൂര്‍ പരേഡ് ഗ്രൗണ്ട്), ആറിന് വയനാട് (മാനന്തവാടി ജി.എച്ച്.എസ്.എസ്), എട്ടിന് കോഴിക്കോട് (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ട്), ഒമ്പതിന് മലപ്പുറം ( മലപ്പുറം കൂട്ടിലങ്ങാടി എം.എസ്.പിയുലും), 11ന് പാലക്കാട് (മേഴ്‌സി കോളേജ്), 12ന് തൃശൂര്‍ (എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്), 15ന് എറണാകുളം (മഹാരാജാസ് കോളേജ് ഗ്രൗണ്ട്), 16ന് ഇടുക്കി (സെന്റ് ജോസഫ് കോളേജ് മൂലമറ്റം),17ന് കോട്ടയം (സെന്റ് തോമസ് കോളേജ് പാല), 19ന് പത്തനംതിട്ട( മുന്‍സിപ്പല്‍ സ്റ്റേഡിയം), 20ന് ആലപ്പുഴ (ഇ.എം.എസ് സ്റ്റേഡിയം), 22ന് കൊല്ലം (എല്‍.ബി. സ്റ്റേഡിയം), 23ന് തിരുവനന്തപുരം (യൂണിവേഴ്‌സിറ്റി സ്റ്റേഡിയം).
സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, റസ്‌ലിംഗ്, തായ്ക്വാണ്‍ഡോ, ആര്‍ച്ചറി, സൈക്ലിംഗ്, നെറ്റ്‌ബോള്‍, വെയ്റ്റ്‌ലിഫ്റ്റിംഗ് (കോളേജ് മാത്രം), സോഫ്റ്റ്‌ബോള്‍, ഹോക്കി, കനോയിംഗ് & കയാക്കിംഗ്, റോവിംഗ് ഇനങ്ങളില്‍ താഴെപ്പറയുന്ന ക്രമത്തില്‍ സോണല്‍ സെലക്ഷന്‍ നടത്തും.
ഫെബ്രുവരി ഒന്നിന് കണ്ണൂര്‍ (കാസര്‍കോഡ്, കണ്ണൂര്‍), രണ്ടിന് കോഴിക്കോട് (കോഴിക്കോട്, വയനാട്), മൂന്നിന് പാലക്കാട് (മലപ്പുറം, പാലക്കാട്), അഞ്ചിന് തൃശൂര്‍ (എറണാകുളം, തൃശൂര്‍), ആറിന് കോട്ടയം( കോട്ടയം, ഇടുക്കി, ആലപ്പുഴ), ഏഴിന് തിരുവനന്തപുരം (പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം), ഒമ്പതിന് ആലപ്പുഴ (വാട്ടര്‍ സ്‌പോര്‍ട്‌സ് മാത്രം).
കായിക താരങ്ങള്‍ക്ക് ഏഴ്, എട്ട് ക്ലാസുകളിലേക്കാണ് സ്‌കൂള്‍ ഹോസ്റ്റല്‍ പ്രവേശനം. (ഇപ്പോള്‍ ആറ്, ഏഴ്, ക്ലാസുകളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം).
സംസ്ഥാന മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒന്‍പതാം ക്ലാസിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാം.
ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയര്‍ ജൂനിയര്‍, സ്‌കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലേക്ക് നേരിട്ട് അഡ്മിഷന്‍ നല്‍കും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും.
പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവേശനത്തിന് ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. (ജൂനിയര്‍, സീനിയര്‍, ഖേലോ ഇന്ത്യ മത്സരം), ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും. ദേശീയ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും. (അവരുടെ കായിക ക്ഷമത പരിശോധിക്കും).
അതത് ജില്ലയില്‍ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സിലും, സോണല്‍ സെലക്ഷന്‍ നടക്കുന്ന സെന്ററുകളിലും രാവിലെ 8.30 നു സ്‌പോര്‍ട്‌സ് കിറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം.
0 comments:
Post a Comment