എവേയ് ആരാധകരെ ഹോസ്റ്റു ചെയ്യാനായി അവരുടെ സ്റ്റേഡിയത്തിലെ ഒരു ഭാഗം അനുവദിക്കുന്ന ആദ്യത്തെ ഐ എസ് എൽ ടീമാകുകയാണ് മുംബൈ സിറ്റി എഫ് സി .
മുംബൈ ഫുട്ബോൾ അരീനയിൽ അവരുടെ ഹോം മത്സരങ്ങളിൽ എവേയ് ആരാധകർക്ക് വേണ്ടി സ്റ്റേഡിയത്തിൽ പ്രത്യേക സ്റ്റാൻഡ് ഒരുക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് .
കഴിഞ്ഞ ചെന്നൈയിൻ എഫ് സി ഹോം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആരാധകർക്ക് ഉണ്ടായ അനുഭവത്തെ തുടർന്ന് എവേയ് ആരാധകർക്ക് പ്രത്യേക സ്റ്റാൻഡ് ഒരുക്കണമെന്ന് ആശയം ഉയർന്നിരുന്നു .ഇതിന് പിന്തുണ നൽകി കൊണ്ടാണ് ആദ്യ ടീമായി മുംബൈ സിറ്റി എഫ് സി മുന്നോട്ട് വന്നിരിക്കുന്നത് . എവേയ് ആരാധകർക്കായി സ്റ്റാൻഡ് 4ബി യാണ് ഒരുക്കിയിരിക്കുന്നത് .200 ഓളം സീറ്റുകൾ എവേയ് ആരാധകർക്ക് വിട്ട് കൊടുക്കും .ടിക്കറ്റുകൾ പ്രത്യേക കാറ്റഗറിയിൽ ഇന്ന് മുതൽ ബുക്ക്മൈ ഷോയിൽ ലഭ്യമാണ് .
0 comments:
Post a Comment