Friday, December 22, 2017

രണ്ടാം വിജയം വെട്ടി പിടിക്കാൻ ബ്ലാസ്റ്റേർസ് ഇന്ന് ചെന്നൈയിൽ




ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ  ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും കേരള ബ്ലാസ്‌റ്റേഴ്സ്  ഇന്ന്   കളത്തിലിറങ്ങുക . വെള്ളിയാഴ്ച്ച  ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ, 2015-ലെ ചാമ്പ്യൻമാരും ആതിഥേയരുമായ  ചെന്നൈയിൻ എഫ്സി-യേയാണ്  അവരുടെ തട്ടകത്തിൽ കേരളത്തിന് നേരിടേണ്ടി വരിക. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിനുശേഷം ആറ് ദിവസത്തെ ഇടവേളയാണ് കേരള ബ്ലാസ്‌റ്റേഴ്സിന്   ലഭിച്ചിട്ടുളളത്. പ്രാരംഭ മൽസരങ്ങളിലെ ഗോൾരഹിത സമനിലകളുടെ നിരാശയും അതിന് ശേഷമുളള ഗോവയിൽ നിന്നേറ്റ ഭീമൻ പരാജയവും മറക്കുന്നതിന്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മൽസരത്തിലെ വിജയം രണ്ട് വട്ടം ഐഎസ്എൽ ഫൈനൽ കണ്ട കേരള ബ്ലാസ്‌റ്റേഴ്സിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വീട്ടിൽ നിന്ന് അൽപ്പം ദൂരെയുളള മൽസരത്തിൽ, ഒരു നേരിയ വിജയമാണെങ്കിൽക്കൂടിയും നേടുന്നത് ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ ഇടം പിടിക്കുന്നതിന് കേരളത്തിന് നിർണ്ണായകമായിരിക്കും. 


സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ

ചെന്നൈയിൻ എഫ്‌സി:
ചെന്നൈയിൻ എഫ്‌സിയുടെ മുഖ്യ പരിശീലകൻ ജോൺ ഗ്രിഗറി താൽപ്പര്യപ്പെടുക 4-2-3-1 എന്ന വിന്യാസത്തിനായിരിക്കും. മിഡ്ഫീൽഡിൽ നിന്നും വിംഗുകളിൽ നിന്നുമുളള പിന്തുണയോടെ ആക്രമിക്കുന്നതിന് സഹായകമാകും.
ഗോൾകീപ്പർ: കരൻജിത് സിംഗ്
ഡിഫന്റർമാർ: ജെറി ലാൽറിൻസുവാല, മെയിൽസൺ ആൽവ്‌സ്, ഹെന്റ്റിക് സെറേനോ, ഇനിഗോ കാൽഡെറോൺ
മിഡ്ഫീൽഡർമാർ:  ധനപാൽ ഗണേഷ്, ബിക്രമജീത് സിംഗ്, ഗ്രിഗറി നെൽസൺ, റാഫേൽ അഗസ്റ്റോ, ഫ്രാൻസിസ്‌കോ ഫെർണാണ്ടസ്,
ഫോർവാർഡുകൾ: ജെജെ ലാൽപെക്‌ളുവ

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി
കഴിഞ്ഞ മൽസരത്തിൽ വിജയം കൊണ്ടു വന്ന 4-1-4-1 എന്ന ക്രമത്തിൽ തന്നെ റെനെ മൊളൻസ്റ്റീൻ കേരള നിരയെ വിന്യസിപ്പിച്ചേക്കാം.
ഗോൾകീപ്പർ: പോൾ റചൂബ്ക
ഡിഫന്റർമാർ: ലാറുവത്താറ, നെമാൻജ ലാക്കിസ് പെസിക്ക്, സന്ദേശ് ജിങ്കൻ, റിനോ ആന്റോ
മിഡ്ഫീൽഡർമാർ: വെസ് ബ്രൗൺ, കറേജ് പെക്കൂസൺ, സിയാം ഹങ്കൽ, സി. കെ. വിനീത്, ജാക്കിചന്ദ് സിംഗ്
ഫോർവാർഡുകൾ: മാർക്ക് സിഫ്‌ന്യോസ്

മുഖ്യ വിശേഷത: 
ഹീറോ ഐഎസ്എൽ-ന്റെ ലീഗ് ഘട്ടത്തിൽ ഒരിക്കൽ മാത്രമേ കേരളം ചെന്നൈയിൻ-
നെ പരാജയപ്പെടുത്തിയിട്ടുളളു.
ഏറ്റുമൊടുവിലത്തെ മൽസരം:
കേരള ബ്ലാസ്‌റ്റേഴ്സ് എഫ്സി 3 - 1 ചെന്നൈയിൻ എഫ്സി (12 നവംബർ 2016, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി)

0 comments:

Post a Comment

Blog Archive

Labels

Followers