Saturday, December 9, 2017

ഇന്ത്യൻ ജൂനിയർ ടീം താരം രാഹുൽ കെ പി യെ കേരള സന്തോഷ് ട്രോഫി സെലെക്ഷൻ ക്യാമ്പിൽ നിന്ന് അവഗണിച്ചു

     
            

  സ്വന്തം പ്രയത്നം കൊണ്ട്  ചുരുങ്ങിയ കാലത്തിനുള്ളിൽ ഫുട്‍ബോളിൽ കഴിവ് തെളിയിച്ച യുവ താരം ആണ് കാസറഗോഡ് നിന്നുള്ള രാഹുൽ കെ പി.പ്രതികൂല ജീവിത സാഹചര്യങ്ങളെ തരണം ചെയ്തു രാഹുൽ അടുത്ത കാലത്തു നിരവധി നേട്ടങ്ങൾ ഫുട്‍ബോളിൽ സ്വന്തമാക്കിയിട്ടുണ്ട്. ജൂനിയർ ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞതും. കഴിഞ്ഞ വർഷം ഐ എസ് ൽ ക്ലബ് ഡൽഹി ഡയനാമോസിന്റെ  ജൂനിയർ ടീമിൽ കളിച്ചതും രാഹുലിന്റെ കഴിവ് കാണിക്കുന്നു. കഴിഞ്ഞ വർഷം സ്വീഡനിൽ നടന്ന ലോകത്തെ മികച്ച ജൂനിയർ ടീമുകൾ പങ്കെടുത്ത ഗോത്തിയാ കപ്പ്  ടൂർണമെന്റിൽ ഡൽഹി ഡൈനമോസിന്  വേണ്ടി ബൂട്ട് കെട്ടിയ താരം ആണ് രാഹുൽ. കഴിഞ്ഞ വർഷം ഐ എസ് ലിൽ ഡൽഹി ടീമിനെ പരിശീലിപ്പിച്ച മുൻ റയൽ മാഡ്രിഡ്‌ താരം സബ്രോട്ടയുടെ കീഴിൽ ആണ് രാഹുൽ കളിച്ചത്.സബ്രോട്ട മികച്ച അഭിപ്രായം ആണ് രാഹുലിനെകുറിച്ച് അന്ന് പറഞ്ഞത്. 




 ഇങ്ങനെ ഉള്ള താരത്തെ ആണ് മുടന്തൻ ന്യായങ്ങൾ പറഞ്ഞു കേരള ഫുട്‍ബോൾ അധികാരികൾ കേരള  സന്തോഷ് ട്രോഫി ടീമിൽ നിന്നും തഴഞ്ഞിരിക്കുന്നത്. നിലവിൽ ഗോകുലം എഫ് സി യുമായി കരാർ ആയിരിക്കുന്ന താരം മുൻപ് പ്രാദേശിക ക്ലബിന് വേണ്ടി മുൻപ് കരാർ ഉണ്ടാക്കി എന്ന മുട്ടായുക്തി ന്യായം ആണ് ഇതിനു കാരണം ആയി അസോസിയേഷൻ പറയുന്നത്. കേരള ഫുട്‍ബോൾ അസോസിയേഷൻ എന്ന് അല്ല ഇന്ത്യൻ ഫുട്‍ബോൾ ഫെഡറെഷനു പോലും ഇങ്ങനെ ഉള്ള വിഷയത്തിൽ വ്യക്തമായ നിയമങ്ങൾ  ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. താരങ്ങൾക്കും ഇങ്ങനെ ഉള്ള വിഷയത്തിൽ വേണ്ട അറിവ് ഉണ്ടാകണം എന്നില്ല. വളർന്നു വരുന്ന താരങ്ങൾക്കു തണൽ നൽകേണ്ട അസോസിയേഷൻ തന്നെ തന്നെ താരങ്ങളുടെ ഭാവി തകർക്കുന്ന പ്രവർത്തികളും ആയി മുന്നോട്ടു പോകുന്നത് നമ്മളുടെ ഫുടബോളിനു ഒട്ടും ഗുണം ചെയ്യില്ല. 



ഇങ്ങനെ ഉള്ള നിസാര പ്രശ്നങ്ങൾ അസോസിയേഷൻ വിചാരിച്ചാൽ നീക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല. ഇതിനെതിരെ ഇന്ത്യൻ ഫുട്‍ബോൾ ഫെഡറെഷനു അപ്പിൽ നൽകി കാത്തിരിക്കുകയാണ് രാഹുൽ ഇപ്പോൾ. ഇതിനു മുൻപും ഇത് പോലെ ഏത്ര താരങ്ങൾ ഇതേ അനുഭവം നേരിട്ടു കാണും. ഇതിനെതിരെ ഫുട്‍ബോൾ പ്രേമികൾ രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗോവയിൽ സമാന്തര ലീഗ് നടത്തി അതിൽ കളിച്ച താരങ്ങൾക്കു എതിരെ നടപടി പ്രഖ്യപിച്ച ഇന്ത്യൻ ഫുട്‍ബോൾ ഫെഡറെഷൻ ആ വിലക്ക് നീക്കി ഈ വർഷത്തെ ഐ എസ് ലിൽ കളിക്കാൻ അവസരം ഒരുക്കിയത് നമ്മൾ കണ്ടതാണ്. പല താരങ്ങളും കഷ്ട്ടപാടുകൾക്ക് ഇടയിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ടാണ് വളർന്നു വരുന്നത്. അവരുടെ വളർച്ച ഒറ്റയടിക്ക് മുരടിപ്പിക്കുന്ന ഇത്തരം പ്രവണത അധികാരികൾ ഉപേക്ഷിക്കണം എന്നാണ് ഫുട്‍ബോൾ പ്രേമികൾക്ക് പറയുവാൻ ഉള്ളത്. തടസങ്ങൾ എല്ലാം മാറി രാഹുലിന് ഈ വർഷത്തെ സന്തോഷ് ട്രോഫി കളിക്കാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം

0 comments:

Post a Comment

Blog Archive

Labels

Followers