Thursday, December 14, 2017

ഹീറോ ഐ എസ്‌ എൽ ; പൂനെ സിറ്റി എഫ് സി - ബെംഗളൂരു എഫ് സി മാച്ച് പ്രീവ്യൂ



ഹീറോ ഇന്ത്യൻ  സൂപ്പർ ലീഗ് 2017-18-ന്റെ മത്സരവാരം 5-ലെ ആദ്യ മത്സരത്തിൽ  വിജയ  പ്രതീക്ഷയോടെ സ്വന്തം തട്ടകത്തിൽ ബംഗളൂരു എഫ്സിയുമായി നേർക്കു നേർ പോരാടുന്നത്  പൂനെ സിറ്റി എഫ്സിയായിരിക്കും. പൂനെയിലെ ശ്രീശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സ് സറ്റേഡിയത്തിൽ വ്യാഴാഴ്ചയാണ് മത്സരം. ഇതിന് മുൻപ് സ്വന്തം തട്ടകത്തിൽ  നാല്  മത്സരങ്ങൾ പിന്നിട്ട പൂനെ സിറ്റി എഫ്സിക്ക് രണ്ട് എണ്ണത്തിൽ പരാജയം രുചിക്കേണ്ടി വന്നു. ലീഗിൽ വർഷം അരങ്ങേറ്റം നടത്തിയ, ഇതേ വരെ ഗോൾ വഴങ്ങാതെ കളിച്ച ജാംഷെഡ്പൂർ എഫ്‌സിക്ക് ഒരു പരാജയം സമ്മാനിച്ചതിന്റെ ആത്മവിശ്വാസം സ്റ്റാലിയൻസിനുണ്ട്. പോയിന്റ് പട്ടികയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ബംഗളൂരു എഫ്സിയുമായി കൊമ്പു കോർക്കുമ്പോൾ ഒരു വിജയത്തിൽ കുറഞ്ഞൊന്നും പൂനെ സ്വന്തം വീട്ടിലെ ആരാധകവൃന്ദത്തിന് മുൻപിൽ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ജാംഷെഡ്പൂരിനെതിരേയുളള മത്സരത്തിൽ രണ്ട് മഞ്ഞക്കാർഡുകൾ കണ്ട് പുറത്ത് പോകേണ്ടി വന്ന ലാൽച്യുവാൻമാവിയ ഫനായിയുടെ സേവനങ്ങൾ പൂനെക്ക് നഷ്ടമാകും. മറുവശത്ത്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി-ക്ക് എതിരായി വിജയം കൈപ്പിടയിലൊതുക്കിയ ബ്ലൂസ് അഭിമുഖീകരിക്കുന്നത് ദുഷ്‌കരമായ ഒരു മത്സരത്തെയാണ്. വിജയം പെട്ടിയിലാക്കി പോയിന്റ് പട്ടികയിലെ മുകളിലത്തെ സ്ഥാനം തന്നെ കയ്യടക്കി വെക്കുന്നതിനുളള തന്ത്രങ്ങളുമായിട്ടായിരിക്കും അവർ ആതിഥേയരെ നേരിടുക. രണ്ട് മത്സരങ്ങളിലേക്ക്  സസ്‌പെൻഷൻ നേരിട്ട ഗോൾകീപ്പർ ഗുർപ്രീത് സന്തു സെലക്ഷന് ലഭ്യമാകില്ല എന്നത് അവർക്ക് ചെറിയൊരു ആശങ്കയുണർത്തും.



സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ


എഫ്സി പൂനെ സിറ്റി:

പൂനെയുടെ മുഖ്യ പരിശീലകൻ റാങ്കോ പോപോവിച്ച്, മുംബൈയ്ക്ക് എതിരായി 4-2-3-1 എന്ന തന്റെ പ്രിയപ്പെട്ട ക്രമത്തിൽ ടീമിനെ അണി നിരത്തുന്നതിനാണ് സാദ്ധ്യത. ഇതിലൂടെ, മിഡ്ഫീൽഡും വിങ്ങുകളിലും  അതിന്റെ പൂർണ്ണ നേട്ടത്തൊടെ ഇതിലൂടെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ഗോൾകീപ്പർ: വിശാൽ കെയ്ത്

ഡിഫന്റർമാർ: ഹർപ്രീത് സിംഗ്, റാഫേൽ ലോപ്പസ് ഗോമസ്, ഗുർതേജ് സിംഗ്, സാർത്ഥക് ഗോലുയി

മിഡ്ഫീൽഡർമാർ: മാർക്കസ് ടെബാർ, ആദിൽ ഖാൻ, ഐസക് വാൻമാൽസ്വാമ

മാർസെലിഞ്ഞ്യോ, ഡിയാഗോ കാർലോസ്

ഫോർവാർഡുകൾ: എമിലിയാനോ അൽഫാരോ


ബംഗളൂരു എഫ്‌സി:

ഹെഡ് കോച്ച് ആൽബർട്ട് റോക്ക പൂനെയുടെ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്ത്, പ്രത്യാക്രമണങ്ങൾ ഗോളുകളായി പ്രതിഫലിപ്പിക്കപ്പെടുന്ന വിധത്തിൽ 4-2-3-1 എന്ന വിന്യാസത്തിൽ ഉപയോഗപ്പെടുത്തുന്നതിനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

ഗോൾകീപ്പർ: ലാൽത്വവാമാവിയ റാൾട്ടെ

ഡിഫന്റർമാർ: സുഭാഷ് ബോസ്, രാഹൽ ബ്‌ഭേക്കെ, ജോൺ ജോൺസൻ, ഹർമാൻജോത് ഖാബ്ര

മിഡ്ഫീൽഡർമാർ: എറിക് പാർട്ടാലു, എഡ്യൂറാഡോ ഗ്രേസിയ, സുനിൽ ഛെത്രി, ഡിമാസ് ഡെൽഗാഡോ, ഉദന്ത സിംഗ്

ഫോർവാർഡുകൾ: മിക്കു

0 comments:

Post a Comment

Blog Archive

Labels

Followers