ഐ എസ് എലിൽ ഡൽഹിയിൽ ആദ്യ ജയം കുറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യമായാണ് നോർത്ത് ഈസ്റ്റ് ഡൽഹിയുടെ തട്ടകത്തിൽ വിജയിക്കുന്നത്. ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഡൽഹിയെ തറപറ്റിച്ചത്
ഡൽഹി ജവഹർ ലാൽ നെഹ്രു സ്റ്റേഡിയത്തിൽ മലയാളി താരം അബ്ദുൾ ഹക്കുവിനെ ഉൾപ്പെടുത്താതെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങിയത്. 17ആം മിനുട്ടിൽ ഹോളിചരണിന്റെ ക്രോസ് വോളിയിലൂടെ വലയിലാക്കി മാർസിനോ ഹൈലാണ്ടേഴിന് ലീഡ് നേടി കൊടുത്തു. 22ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് ലീഡ് രണ്ടാക്കി ഉയർത്തി . ഡൽഹി ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ പിഴവ് മുതലെടുത്ത് ഡാനിലോ ഇടവേളക്ക് മുൻപ് നോർത്ത് ഈസ്റ്റിന് രണ്ടാം ഗോൾ സമ്മാനിച്ചു.
ഇടവേളക്ക് ശേഷം ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കളിയിൽ ഉടംനീളം പന്ത് കൈവശം വെച്ച് കളിച്ചിട്ടും ഡൽഹിക്ക് ഗോൾ ഒന്നും കണ്ടെത്താനായില്ല. കിട്ടിയ അവസരങ്ങൾ മുതലാക്കി നോർത്ത് ഈസ്റ്റ് ഐ എസ് എലിലെ ആദ്യ ജയം സ്വന്തമാക്കി.ജയത്തോടെ നോർത്ത് ഈസ്റ്റ് പോയിന്റ് ടേബിളിൽ ആദ്യ നാലിൽ എത്തി
0 comments:
Post a Comment