Monday, December 11, 2017

ഇന്ത്യൻ ഫുടബോളിൽ ഗോൾ വർഷം ; രണ്ട് ദിവസത്തിൽ പിറന്നത് 23 ഗോളുകൾ




അതെ ഇന്ത്യൻ ഫുടബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ  ഐ ലീഗ് - ഐ ഐ എസ്‌ എല്ലിൽ പിറന്നത് 23 ഗോളുകൾ . ഇന്ത്യൻ ഫുടബോൾ ചരിത്രത്തിൽ ഇത് ആദ്യമായിരിക്കും രണ്ട് ദിവസത്തിൽ ആറോളം മത്സരങ്ങൾ നടക്കുന്നതും ഇത്രേ അതികം ഗോളുകൾ പിറക്കുന്നതും . കേരള ബ്ലാസ്റ്റേർസ് ഗോവ മത്സരത്തിൽ മാത്രം പിറന്നത് ഏഴ് ഗോളുകൾ .ഈസ്റ്റ് ബംഗാൾ ഷില്ലോങ്മായി നടന്ന കളിയിൽ കണ്ടത് ആറ് ഗോളുകൾ .ഗോളുകൾ മാത്രമല്ല , കാണികളുടെ എണ്ണത്തിലും വിസ്‌മയിപ്പിക്കുകയാണ് ഇന്ത്യൻ ഫുടബോൾ . കഴിഞ്ഞ ആഴ്ചയിൽ കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്സിന്റെ മത്സരവും അതെ ദിവസം കൊൽക്കത്ത ഡെർബിയും പുനെയിലെ ഐ എസ്‌ എൽ മത്സരവും എല്ലാം കൂടി ഓരേ ദിവസം ഇന്ത്യയിൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ കണ്ടത് ഒരു ലക്ഷത്തിൽ ഏറെ ആരാധകരാണ് . 

ക്രിക്കറ്റ് ആധിപത്യം പുലർത്തുന്ന രാജ്യത്ത് ഇത്രേയതികം കാണികൾ കളി കാണാൻ എത്തുന്നതും ഇന്ത്യൻ ഫുടബോൾ  ശെരിയായ ദിശയിലൂടെയാണ്  സഞ്ജരിക്കുന്നത് എന്നതിന്റെ സൂചനയാണ് .ഇതേ തരത്തിൽ  ഗോളുകളും ആവേശകരമായ മത്സരങ്ങൾ  വരും കാലങ്ങളിൽ ഉണ്ടാകണമെങ്കിൽ  ഐ ലീഗ് - ഐ എസ്‌ എൽ ലയനത്തിൽ കുറഞ്ഞത് 16 ടീം  എങ്കിലും  ഉണ്ടാകണം എന്ന മറ്റൊരു സൂചന കൂടി നൽകുന്നു . കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കേരളാ ബ്ലാസ്റ്റേർസ് , ഗോകുലം കേരള എഫ് സിയും മറ്റു ടീമുകളിലായും ഓരേ ദിവസം ആദ്യ പതിനൊന്നിൽ തന്നെ അഞ്ചു മലയാളികൾ കളിക്കാൻ ഇറങ്ങിയതും ശ്രദ്ധേയമാണ് .കൂടുതൽ താരങ്ങൾക്ക് അവസരങ്ങൾ ലഭിക്കാൻ ഇന്ത്യൻ ടോപ് ഡിവിഷൻ ഫുടബോളിൽ കൂടുതൽ ടീമുകൾ ഉണ്ടായിരിക്കണമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു . അടുത്ത സീസണിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി ടോപ്പ് ഡിവിഷൻ ലീഗ് ഇന്ത്യൻ ഫുട്ബോൾ വളർച്ചക്കായി വരട്ടെ എന്ന് നമുക്ക് കാത്തിരിക്കാം .

0 comments:

Post a Comment

Blog Archive

Labels

Followers