Tuesday, December 5, 2017

വീണ്ടും പരിക്ക് ; എടികെ പ്രതിസന്ധിയിൽ



പരിക്ക് നിലവിലെ ഐ എസ് എൽ ചാമ്പ്യൻമാരെ വിടാതെ പിൻതുടരുന്നു. ജെംഷഡ്പൂരുമായുള്ള മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ താരം യൂജെൻസൺ ലിങ്തോക്ക് ഐ എസ് എൽ നഷ്ട്ടമായേക്കും. വെള്ളിയാഴ്ച ജംഷഡ്പൂരിലെ ജെ.ആർ.ഡി സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിലാണ് ഇന്ത്യൻ താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ആദ്യ പകുതിയിൽ തന്നെ കോച്ച് ടെഡി ഷെറിങ്ഹാം തിരികെ വിളിച്ചിരുന്നു. എടികെയുടെ മധ്യനിരയിലെ മറ്റൊരു പ്രധാനി കൂടെ പരിക്കിന്റെ പിടിയിലായത് എടികെ വൻതിരിച്ചടിയാണ്

നിലവിൽ സൂപ്പർ താരങ്ങളായ റോബീ കീൻ,കാൾ ബെക്കർ,ജയേഷ് റാണെ,അശുതോഷ് മേത്ത,അൻവർ അലി,ശങ്കർ എന്നിവരും പരിക്കേറ്റു പുറത്താണ്.

നിലവിലെ ജേതാക്കൾ 3 കളികളിൽ നിന്നും 2 പോയിന്റുമായി അവസാനസ്ഥാനത്താണ് എടികെ. 7 ന് ചെന്നൈയുമായാണ് എടികെയുടെ അടുത്ത മത്സരം

0 comments:

Post a Comment

Blog Archive

Labels

Followers