ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം സീസണിൽ ഒരു ജയവും നേടാതെ ആയിരുന്നു കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ എ ടി കെയുടെ ഇത് വരെയുള്ള മത്സരങ്ങൾ .മുംബൈയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ് സിയോടാണ് എ ടി കെ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചത് .
ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും ഗോൾ നേടാൻ ആയില്ല .
54 ആം മിനിറ്റിൽ സകിനയുടെ ക്രോസിലൂടെ റോബിൻ സിങ്ങാണ് എ ടി കെയ്ക്ക് വിജയ ഗോൾ നേടിയത് .ഗോളിന് അവസരം ഒരുക്കിയ
സകിനയാണ് ഹീറോ ഓഫ് ദി മാച്ച് . മികച്ച സേവുകൾ നടത്തി എ ടികെ ഗോൾ കീപ്പർ ദെബ്ജിതും തിളങ്ങി . ആദ്യ മൂന്ന് പോയിന്റുകൾ നേടിയ ആശ്വാസത്തിലായിരിക്കും ടെഡിയും കൂട്ടരും .
0 comments:
Post a Comment