ഇന്ത്യൻ ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറെ പ്രത്യേകത കൂടിയ സീസൺ ആണ് ഈ വർഷം .ഐ എസ് എല്ലും ഐ ലീഗും സമാന്തരമായി നടക്കുന്നതിനാൽ 20 ടീമുകൾ കളിക്കുന്നുണ്ട് . ഐ എസ് എല്ലിന്റെ ഏറ്റവും വലിയ വിജയം നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയങ്ങൾ ആണ് .ഈ സീസണിൽ ഐ ലീഗും മോശമല്ല കൂടുതൽ മത്സരങ്ങളിലും കാണികളുടെ എണ്ണത്തിൽ വർധനവ് വന്നിട്ടുണ്ട് .
എപ്പോഴത്തെയും പോലെ ഐ എസ് എല്ലിൽ കേരളം തന്നെയാണ് മുമ്പിൽ .കൊച്ചിയിൽ ഇതു വരെയുള്ള മത്സരങ്ങളിൽ ശരാശരി 36,535 കാണികൾ ഔദ്യോഗിക കണക്ക് പ്രകാരം വന്നിട്ടുണ്ട് . യഥാർത്ഥ്യത്തിൽ അമ്പതിനായിരത്തിൽ ഏറെ കാണികൾ കൊച്ചിയിൽ എത്തുന്നു എന്നതാണ് വാസ്തവം . രണ്ടാം സ്ഥാനത്തു എ ടി കെ 32,816 ഉം പൂനെ 28,365ഉമാണ് ഇതുവരെയുള്ള ശരാശരി കണക്കുകൾ . ഗോവയും ഒട്ടും പിന്നിലല്ല , 18,482 ആരാധകരാണ് ബ്ലസ്റ്റേഴ്സ്- ഗോവ മത്സരം കാണാൻ എത്തിയത് . ഈ സീസണിൽ ഡൽഹി മാത്രമാണ് നിരാശപ്പെടുത്തിയത് .പുതുതായി എത്തിയ ജംഷഡ്‌പൂരും ബെംഗളൂരു എഫ് സി യും നിരാശപ്പെടുത്തിയിട്ടില്ല .
ഐ ലീഗിൽ സാൾട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത ഡെർബിയാണ് രണ്ട് ലീഗിലും ഏറ്റവും കൂടുതൽ കാണികൾ നിറഞ്ഞ മത്സരം .നട്ടുച്ചക്ക് നടന്ന ഡെർബി കാണാൻ എത്തിയത് 64,360 പേർ . അത് കൊണ്ട് ഐ ലീഗിൽ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ശരാശരി 38,127 കാണികളോടെ മോഹൻ ബഗാൻ ആണ് മുന്നിൽ . ആദ്യ ഹോം മത്സരത്തിൽ 25841 ആരാധകരെ കൊണ്ട് നിറഞ്ഞ ഗോകുലം കേരള എഫ് സി രണ്ട് മത്സരങ്ങൾ കഴിയുമ്പോൽ ശരാശരി 17,897 എന്ന കണക്കോടെ ഐ ലീഗിൽ രണ്ടാം സ്ഥാനത്തുണ്ട് .ഈസ്റ്റ് ബംഗാൾ 13,317ഉം , ഷില്ലോങ് ലജോങ് 7,390 ഉം , മിനിർവ പഞ്ചാബ് എഫ് സി 5,865 ആണ് രണ്ട് മത്സരങ്ങളുടെ കണക്ക് .ഇന്ത്യൻ യുവ നിരയെ അണി നിരത്തിയ ടീമായ ഇന്ത്യൻ ആരോസിന്റെ കളി കാണാൻ ഗോവയിൽ എത്തിയത് ശരാശരി 497 പേർ മാത്രം ആണെന്നത് നിരാശപ്പെടുത്തുന്നു . മറ്റു ടീമുകളുടെ ഹോം മത്സരങ്ങൾ നടക്കാൻ ഇരിക്കുന്നതേയുള്ളൂ .
0 comments:
Post a Comment