അണ്ടർ 15 ഐ ലീഗിൽ എഫ് സി കേരളക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് എഫ് സി കേരളയുടെ കുട്ടികൾ സായ് തിരുവന്തപുരത്തെ തോൽപ്പിച്ചത്. എഫ് സി കേരളയ്ക്കുവേണ്ടി ഷിഫാസ് നാലുഗോളുകൾ നേടി എഫ് സി കേരളയുടെ വിജയശിൽപിയായി.ആദ്യ മത്സരത്തിൽ എഫ് സി കേരള ഗോകുലം കേരള എഫ് സിയോട് തോൽവി വഴങ്ങിയിരുന്നു.
ഇന്നത്തെ ആദ്യ മത്സരത്തിൽ ഗോകുലം എഫ് സി വയനാട് എഫ് സിയെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഗോകുലത്തിനായി അഭിക്ഷേക് അഞ്ചു ഗോളുകൾ നേടി.
0 comments:
Post a Comment