Saturday, December 23, 2017

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങൾക്ക് ജന്മനാടിന്റെ ആദരം




മലപ്പുറത്തെ അരിമ്പ്ര എന്ന ദേശത്തു നിന്നും ഉദയം കൊണ്ട രണ്ടു പൊൻനക്ഷത്രങ്ങളാണ് ഷഹബാസും ജുനൈനും..സ്വദേശത്തും വിദേശത്തും കൽപ്പന്തിന്റെ കളിയഴക് കാട്ടി കയ്യടി വാങ്ങിയ മലയാളികളുടെ അഭിമാനം.. ഏഷ്യൻ സ്കൂൾ ചാമ്പ്യൻഷിപ്പിൽ U17 ഇന്ത്യൻ ടീമിന്റെ ഭാഗമായി ഇറാനിൽ പോയി കളിച്ച ജുനൈനും ഖത്തറിൽ സൗഹൃദ മത്സരങ്ങളിലും ഏഷ്യൻ യോഗ്യതക്കായി നേപ്പാളിലും കളിച്ച  ഇന്ത്യൻ U15 ടീമിലെ താരമായ ഷഹബാസിനും ജന്മനാടായ അരിമ്പ്രയിലാണ് സ്വീകരണം ഒരുക്കുന്നത്..കാൽപ്പന്തു കളിയുടെ മക്കായായ മലപ്പുറത്തിന്റെ പെരുമ വാനോളം ഉയർത്തിയ ഈ ചുണക്കുട്ടികൾക്കു പ്രശസ്തരുടെ സാന്നിധ്യത്തിൽ വൻ വരവേൽപ്പ് നൽകാനാണ് അരിമ്പ്രക്കാർ തയ്യാറെടുക്കുന്നത്..



അരിമ്പ്ര ബിരിയപ്പുറത്തെ ബഷീർ സൗദ ദമ്പതികളുടെ മകനാണ് ഷഹബാസ്..അരിമ്പ്ര തടപ്പറമ്പിൽ കടവിളത്തു അലവി ജമീല ദമ്പതികളുടെ മകനാണ് ജുനൈൻ..അനസ് എടത്തൊടിക്ക അടക്കമുള്ള പ്രശസ്ത താരങ്ങളും പ്രശസ്ത പരിശീലകരും 24ന് നടക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും.. ഇന്ത്യൻ ഫുട്ബാളിന്റെ ഈ മണിമുത്തുകൾക്ക് സൗത്ത് സോക്കേഴ്സ് എല്ലാ ഭാവുകങ്ങളും നേരുന്നു.

0 comments:

Post a Comment

Blog Archive

Labels

Followers