സ്വന്തം പ്രയത്നം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ഫുട്‍ബോളിൽ കഴിവ് തെളിയിച്ച യുവ താരം ആണ് കാസറഗോഡ് നിന്നുള്ള രാഹുൽ കെ പി.പ്രതികൂല ജീവിത സാഹചര്യങ്ങളെ തരണം ചെയ്തു രാഹുൽ അടുത്ത കാലത്തു നിരവധി നേട്ടങ്ങൾ ഫുട്‍ബോളിൽ സ്വന്തമാക്കിയിട്ടുണ്ട്. ജൂനിയർ ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞതും. കഴിഞ്ഞ വർഷം ഐ എസ് ൽ ക്ലബ് ഡൽഹി ഡയനാമോസിന്റെ ജൂനിയർ ടീമിൽ കളിച്ചതും രാഹുലിന്റെ കഴിവ് കാണിക്കുന്നു. കഴിഞ്ഞ വർഷം സ്വീഡനിൽ നടന്ന ലോകത്തെ മികച്ച ജൂനിയർ ടീമുകൾ പങ്കെടുത്ത ഗോത്തിയാ കപ്പ് ടൂർണമെന്റിൽ ഡൽഹി ഡൈനമോസിന് വേണ്ടി ബൂട്ട് കെട്ടിയ താരം ആണ് രാഹുൽ. കഴിഞ്ഞ വർഷം ഐ എസ് ലിൽ ഡൽഹി ടീമിനെ പരിശീലിപ്പിച്ച മുൻ റയൽ മാഡ്രിഡ് താരം സബ്രോട്ടയുടെ കീഴിൽ ആണ് രാഹുൽ കളിച്ചത്.സബ്രോട്ട മികച്ച അഭിപ്രായം ആണ് രാഹുലിനെകുറിച്ച് അന്ന് പറഞ്ഞത്.
രാഹുലിനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു കേരള ഫുട്‍ബോൾ അധികാരികൾ കേരള സന്തോഷ് ട്രോഫി ടീമിൽ നിന്നും തഴഞ്ഞിരുന്നത് സൗത്ത് സോക്കേർസ് നേരത്തെ റിപ്പോർട്ട് ചെയ്തതാണ് . നിലവിൽ ഗോകുലം എഫ് സി യുമായി കരാർ ആയിരിക്കുന്ന താരം മുൻപ് പ്രാദേശിക ക്ലബിന് വേണ്ടി കരാർ ഉണ്ടാക്കി എന്ന മുട്ടായുക്തി ന്യായം ആണ് ഇതിനു കാരണം ആയി അസോസിയേഷൻ പറഞ്ഞത് .
ഇതിനെതിരെ ഇന്ത്യൻ ഫുട്‍ബോൾ ഫെഡറെഷനു അപ്പിൽ നൽകിയ രാഹുലിന് അർഹിക്കുന്ന നീതിയാണ് ഇപ്പോൾ ലഭിച്ചത് . രാഹുൽ നൽകിയ അപ്പീൽ സ്വീകരിച്ചു കെ എഫ് എ രാഹുലിനെ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ് .
തടസങ്ങൾ എല്ലാം മാറിയ രാഹുലിന് ഇനി ഈ വർഷത്തെ സന്തോഷ് ട്രോഫി കളിക്കാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.
0 comments:
Post a Comment