ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച്ച നടന്ന മത്സരത്തിൽ ഡൽഹി ഡയനാമോസ് എഫ് സിയെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞു ഗോവ . തുടർച്ചയായ നാലാം തോൽവിയാണ് ഡൽഹിയുടേത് , സ്വന്തം തട്ടകത്തിൽ മൂന്നാമതും . വീണ്ടും ഗോൾ മഴ പെയ്യിച്ച് ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി . നാലു തവണയാണ് ഗോവ ഡൽഹിയുടെ വല കുലുക്കിയത് , ഒരണ്ണം സെൽഫ് ഗോളിലൂടെയും നേടി .ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റിൽ കോറോമിനാസും രണ്ടാം മിനിറ്റിൽ ലാൻസറോട്ടയും ഗോവക്ക് ആദ്യ രണ്ട് ഗോൾ നേടിയത് .
84ആം മിനിറ്റിൽ പ്രീതം കോട്ടലിന്റെ സെൽഫ് ഗോളും 85 ആം മിനിറ്റിൽ മാനുവൽ അറാനയും 88 ആം മിനിറ്റിൽ അഡ്രിയാനും ഗോവക്ക് വേണ്ടി 5 ഗോൾ പൂർത്തിയാക്കി .65 ആം മിനിറ്റിൽ ഡൽഹിയുടെ ഗബ്രിയലിന് ചുവപ്പ് കാർഡ് കിട്ടി പത്തു പേരിലേക്ക് ചുരുങ്ങിയതോടെ ആതിഥേയർ തകരുകയായിരുന്നു . ഡയനാമോസിന് വേണ്ടി 62 ആം മിനിറ്റിൽ കാലു ഉച്ചയാണ് ഏക ഗോൾ നേടിയത് .
0 comments:
Post a Comment