ഐ ലീഗിൽ നോർത്ത് ഈസ്റ്റ് ടീമുകളുടെ പോരാട്ടത്തിൽ ഷില്ലോങ് ലജോങ്ങിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സിയെ ഷില്ലോങ് തോൽപ്പിച്ചത്. ജയത്തോടെ ലീഗിൽ രണ്ടാംസ്‌ഥാനത്തേക്ക് മുന്നേറാൻ ഷില്ലോങ് ലാജോങിനായി. സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയ ഐസ്വാൾ ആറാമതാണ്.
ഐസ്വാൾ എഫ് സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. എന്നാൽ 60 ആം മിനുട്ടിൽ ഐസ്വാൾ എഫ് സി ഡിഫെൻസിന്റെ പിഴവിൽ നിന്നും ലഭിച്ച ബോൾ മനോഹരായി വലയിലാക്കി റെഡീം ത്ലാങ് ആദ്യ നോർത്ത് ഈസ്റ്റ് ഡെർബിയിൽ വിജയം സമ്മാനിച്ചു.
0 comments:
Post a Comment