മുംബൈക്കെതിരെ ആ ചരിത്രം ആവർത്തിക്കുമോ എന്ന ആകാംഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. കഴിഞ്ഞ വർഷം 3 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടാൻ പോലും ആവാതെയായിരുന്നു കലൂരിൽ ബ്ലാസ്റ്റേഴ്സ് മുംബൈയെ നേരിടാൻ ഇറങ്ങിയത്. അന്ന് 58ആം മിനുട്ടിൽ മൈക്കൽ ചോപ്ര നേടിയ ഗോളായിരുന്നു ബ്ലാസ്റ്റേഴ്സിന് ടൂർണ്ണമെന്റിൽ പുത്തുൻ ഉണർവ്വ് നൽകിയത്. അത്തരം ഒരു മുഹൂർത്തം ഇന്ന് കൊച്ചിയിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ
2 ഹോം മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ഗോൾ നേടാൻ പോലും കഴിയാതെ ടൂർണ്ണമെന്റിൽ പതറുകയാണ് ബ്ലാസ്റ്റേഴ്സ്. ഗോൾകീപ്പരും പ്രതിരോധവും മികവ് പുലർത്തുന്നുണ്ടെങ്കിലും മധ്യനിരയും മുന്നേറ്റവും ഉണർന്നു കളിക്കാത്തത് ബ്ലാസ്റ്റേഴ്സിന് തലവേദനയാണ്. മധ്യനിരയിൽ മികച്ച വിദേശതാരമില്ലാത്തതും മുന്നേറ്റ നിരയിൽ ഹ്യൂമും വിനീതും ഫോമിലേക്ക് എത്താതതുമാണ് ബ്ലാസ്റ്റേഴ്സിനെ പ്രതിന്ധിയിലാക്കുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞത് ഒന്നുംതന്നെ ആരാധകർക്ക് തൃപ്തി നൽകില്ല.
പരിക്കിന്റെ പിടിയിലായിരുന്ന വെസ് ബ്രൗൺ കേരള നിരയിലേക്ക് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചോളം ആശ്വാസകരമാണ്. നെമാഞ്ചക്ക് പകരം വെസ് ബ്രൗൺ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. പോൾ റച്ചുബ്കായ്ക്ക് തന്നെയാവും ഗോൾ വലകാക്കാനുള്ള ചുമതല. മുന്നേറ്റത്തിൽ ബെർബറ്റോവും ഹ്യൂമും തന്നെയാകും ഇറങ്ങുക. ആദ്യ രണ്ടു മത്സരങ്ങളിലും പഴി കേട്ട റിനോ ആന്റോക്ക് മൂന്നാമതും അവസരം നൽകിയേക്കും.ഡിഫൻസീവ് മിഡ്ഫീൽഡരുടെ റോളിൽ അരാട്ട ഇസുമിയെ തന്നെ പരിഗണിക്കാനാണ് സാധ്യത.
3 മത്സരങ്ങളിൽ നിന്നും 1 വിജയവും 2 തോൽവിയുമായാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിലെത്തുന്നത്. ആദ്യ മത്സരത്തിൽ ബെംഗളൂരുവിനോട് തോറ്റ മുംബൈ രണ്ടാം മത്സരത്തിൽ ഗോവയെ തോൽപ്പിച്ചിരുന്നു. മഹാരാഷ്ട്ര ഡർബിയിൽ ഒരുഗോളിന്റെ ലീഡ് നേടിയിട്ടും പൂനെയോട് തോൽവി വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണം മറികടക്കാൻ മുംബൈക്കും കൊച്ചിയിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ചിന്തിക്കാനാവില്ല.
പരിക്കേറ്റ് ലിയോ കോസ്റ്റ പുറത്തായത് മുംബൈക്ക് വലിയ തിരിച്ചടിയാണ്. പകരം വന്ന എമാന വേണ്ടത്ര ഫോമിലേക്ക് എത്താതതും മുംബൈയെ വല്ലാതെ അലട്ടുന്നുണ്ട്. അമൃന്ദർ തന്നെയാകും വല കാക്കുക. ഗേഴ്സൺ വിയേരയും ലൂസിയാൻ ഗോയനുമടങ്ങുന്ന പ്രതിരോധം ശക്തമാണ്. വാഡുവിനെ പ്രതിരോധത്തിൽ ഉൾപ്പെടുത്തി റൂയീ ദാസിനെ മധ്യനിരയിൽ കളിപ്പിച്ചേക്കും. മധ്യനിരയിലെ പ്രധാനി ബ്രസീലുകാരൻ എവർട്ടൻ സാന്റോസിന്റെ നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന് തലവേദനയാകും.ബെൽവന്ദിനെ ഏക സ്ട്രൈരാക്കിയാകും ഗുയ്മാരെസ് ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈയെ അണിനിരത്തുക.
വിജയം മാത്രം ലക്ഷ്യമാക്കിയാകും കലൂരിലെ 50000 വരുന്ന കാണികൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. മറിച്ചൊരു റിസൾട്ട് മഞ്ഞകടലിനെ തൃപ്തരാക്കിലെന്ന് റെനേക്കു കൂട്ടർക്കും അറിയാം. അതിനാൽ മികച്ച ഒരു വിജയം കാണികൾക്ക് സമ്മാനിക്കാൻ കൈ മൈ മറന്ന് പോരാടാനാകും ജിങ്കനും സംഘവും ഇന്നിറങ്ങുക
വൈകീട്ട് 8 മണി മുതൽ കലൂർ ജവഹർ ലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട് സ്റ്റാരിലും തത്സമയം കാണാം
0 comments:
Post a Comment