'ഇന്ത്യൻ നെയ്മർ' എന്നിറയപ്പെടുന്ന കോമൾ തട്ടാലിനെ ഇന്ത്യൻ ആരോസ് ടീമിൽ ഉൾപ്പെടുത്താതിനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. അതിന് വ്യക്തമായി മറുപടിയുമായി ഇന്ത്യൻ ആരോസ് കോച്ച് നോർട്ടൺ ഡി മറ്റോസ് രംഗത്തെത്തി. കോമൾ തട്ടാലിനെയും അനികേത് ജാദവിനെയും ഇന്ത്യൻ ആരോസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ കോമൾ ഐ എസ് എല്ലിൽ ചേരാനാണ് താത്പര്യം എന്നാണ് പ്രകടിപ്പിച്ചത്.ഈ വിഷയം കോമളിന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതേ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ആരോസിനൊപ്പം ചേരാൻ തീരുമാനിച്ച അനികേത് കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുമായി ആരോസിനെ വിജയത്തിലേക്ക് നയിച്ചത്.
കോമൾ തട്ടാലിനെ സ്വന്തമാക്കാൻ എടികെയും പൂനെയും രംഗത്തുണ്ട്.
0 comments:
Post a Comment