പരുക്ക് മൂലം ഇന്ത്യ അണ്ടർ 17 ലോകകപ്പിൽ സ്‌ക്വാഡിൽ ഇടം നേടാനാവാത്ത താരമാണ് അമൻ ഛേത്രി .ഇന്ത്യയിലെ തന്നെ മികച്ച താരമായി കാണപ്പെടുന്ന അമൻ ഛേത്രി ഐ എസ് എൽ ക്ലബ്ബായ ചെന്നൈയിൻ എഫ് സി യുമായി സൈൻ ചെയ്തതായി താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത് .
2016ഇൽ നടന്ന എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചും ഇന്ത്യൻ അണ്ടർ 17 ടീമിനോടൊപ്പം വിദേശ പര്യടനങ്ങളിൽ ഉണ്ടായിരുന്ന അമൻ ലോകകപ്പിന് മുൻപാണ് പരിക്കേറ്റത് .അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ സൗദി അറബിയുമായി 3-3 എന്ന സമനില നേടിയതിൽ അമൻ ഛേത്രിയുടെ ഗോൾ കൂടി ഉണ്ടായിരുന്നു .
0 comments:
Post a Comment