സീസണിലെ ആദ്യ തോൽവി മിനേർവ പഞ്ചാബിന് സമ്മാനിച്ച് ഐസ്വാൾ എഫ് സി. ലീഗിൽ തോൽവി അറിയാതെ കുതിക്കുകയായിരുന്ന മിനേർവ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സി കീഴടക്കിയത്.
ഐസ്വാൾ എഫ് സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമാക്കിയാണ് മിനേർവ കളിക്കാൻ ഇറങ്ങിയത്. ആദ്യ പകുതിയിൽ ചെഞ്ചോയുടെ നേതൃത്വത്തിൽ മിനേർവ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ഐസ്വാൾ എഫ് സിക്കും മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ ലഭിച്ചു. രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ കരീം ഓമോളജ നുരെൻ നിലവിലെ ചാമ്പ്യന്മാർക്ക് ലീഡ് സമ്മാനിച്ചു. 86ആം മിനുട്ടിൽ ആന്ദ്രേ കുടെ ഗോൾ നേടി മിനേർവക്ക് ആദ്യ പരാജയം സമ്മാനിച്ചു. എക്സ്ട്രാ ടൈമിൽ മഹേഷ് കോസല മിനേർവക്കായി ഗോൾ നേടിയെങ്കിലും വിജയം സ്വന്തമാക്കാൻ അത് മതിയായിരുന്നില്ല.
ജയത്തോടെ ഐസ്വാൾ ആറാം സ്ഥാനത്തേക്ക് മുന്നേറി. ആറു കളിയിൽ നിന്നും 4 വിജയവും ഒരു തോൽവിയും ഒരു സമനിലയുമായി മിനേർവ പഞ്ചാബ് തന്നെയാണ് ലീഗിൽ ഒന്നാമത്
0 comments:
Post a Comment