ഐഎസ് എൽ, ഐ ലീഗ് എന്നിവയുടെ ലയനത്തിന് ഇതുവരെ ശരിയായ മാർഗമൊന്നുമില്ലെങ്കിലും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) രണ്ട് ലീഗുകളും ഉടൻ ലയിപ്പിക്കുമെന്ന് സർക്കാറിന് ഉറപ്പ് നൽകി .
മുമ്പ് പദ്ദതി ചെയ്തത് പോലെ ലീഗ് 1, ലീഗ് 2 എന്നീ രണ്ടു താഴ്ന്ന ഡിവിഷൻ ലീഗുകളുമായി ഫെഡറേഷൻ മുന്നോട്ട് പോകും , അതായത് ഐ ലീഗ് രണ്ടാം ഡിവിഷനിലേക്ക് താഴ്ത്തപ്പെടും .
രണ്ട് ലീഗുകൾ അടുത്ത വർഷം ലയിപ്പിക്കുമോ എന്ന് ബംഗാളിൽ നിന്നുള്ള ഒരു എംപി ഋതാബ്രത ബാനർജി സർക്കാരിനെ ചോദ്യം ചെയ്‌ത് കൊണ്ട് പാർലമെന്റിന്റെ അപ്പർ ഹൗസിൽ ഈ വിഷയം സമീപകാലത്ത് ഉന്നയിച്ചിരുന്നു .
മറുപടിയിൽ സ്പോർട്സ് മന്ത്രി രാജവർധൻ സിംഗ് റാത്തോഡ് എഐഎഫ്എഫുമായി ചർച്ച ചെയ്തതിന് ശെഷം , ഒരു ഏകീകൃത ലീഗ് ഉടൻ ഉണ്ടാകും എന്ന് അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി .
എഐഎഫ്എഫും അതിന്റെ എല്ലാ ഓഹരിയുടമകളും ചേർന്ന് ഇന്ത്യക്ക് അനിയോജ്യമായ ക്ലബ് ഫുട്ബോൾ മോഡൽ പുനർനിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. അതിൽ ടോപ് ഡിവിഷൻ ആയി ഏകീകൃത ലീഗും , പിന്നെ ലീഗ് 1 ഉം ലീഗ് 2 ഉം രണ്ടും മൂന്നും ഡിവിഷൻ ആയി തുടരുമെന്നും റാത്തോഡ് പറഞ്ഞു.
"പദ്ധതിയുടെ സുഗകരമായ നടത്തിപ്പിന് എഐഎഫ്എഫിന് ഫിഫയുടെയും എഎഫ്സിയുടേയും സഹായം ലഭിക്കുന്നുണ്ട് ," മന്ത്രി പറഞ്ഞു.
0 comments:
Post a Comment