Friday, December 29, 2017

ഇന്ത്യൻ ഫുട്ബാൾ വിസ്മയം തീർത്ത വർഷം -2017



ഇന്ത്യൻ ഫുട്ബോളിന് ഒരുപാട് ഉയരങ്ങളിൽ എത്തിച്ച വർഷമായിരുന്നു 2017. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഫിഫ അണ്ടർ 17 ലോകകപ്പിന് ആതിഥേയം വഹിച്ചതും ,  ഇന്ത്യൻ സൂപ്പർ ലീഗും  - ഐ ലീഗും  സമാന്തരമായി നടക്കുന്നതും ഇന്ത്യൻ നാഷണൽ ടീമിന്റെ കുതിപ്പുമെല്ലാം നിറഞ്ഞതായിരുന്നു 2017.
ഒരിക്കൽ ഇന്ത്യയെ “ ഉറങ്ങുന്ന ഭീമന്മാർ " എന്ന വിശേഷിപ്പിച്ച ഫിഫയെ , വിജയകരമായി ലോകകപ്പിന് ആതിഥേയം വഹിച്ച് ഫിഫയെ തന്നെ തിരുത്തി പറയിപ്പിച്ച വർഷം കൂടി ആയിരുന്നു .



ഇന്ത്യൻ ഫുട്ബോൾ ഐസ്വാൾ എഫ് സിയുടെ ഉദയം

ഇന്ത്യൻ ഫുട്ബോളിലെ ലെസ്റ്റർ സിറ്റിയായി ഐസ്വാൾ എഫ് സി. കൊൽക്കത്തൻ വമ്പന്മാരെയും ബെംഗളൂരു എഫ് സിയെയും മറികടന്ന് ഇന്ത്യൻ ഫുട്ബോളിന്റെ കിരീടം ഐസ്വാൾ എഫ് സി സ്വന്തമാക്കിയ വർഷം .നോർത്ത് ഈസ്റ്റിൽ നിന്ന് ആദ്യമായി ഐ ലീഗ് നേടുന്ന ആദ്യ ക്ലബ്ബ് എന്ന ചരിത്രം കുറിക്കുകയായിരുന്നു ഐസ്വാൾ .



ലോകകപ്പ് സ്വപ്നം 

ഓരോ ഇന്ത്യൻ ഫുട്ബാൾ ആരാധകനും കാണാൻ കാത്തിരുന്ന സ്വപ്‌നമായിരുന്നു ഇന്ത്യ ഫിഫ ലോകകപ്പിൽ കളിക്കുക എന്നത് .സീനിയർ ലോകകപ്പ് അല്ലെങ്കിലും ആദ്യമായി ഫിഫ ടൂർണമെന്റിന് ആതിഥേയം വഹിച്ച്‌ ഇന്ത്യയുടെ സ്വപ്നം സാധിക്കുകയായിരുന്നു .കൊളംബിയ , ഘാന , യൂ .എസ്‌ .എ യോടൊപ്പം ഗ്രൂപ്പ് എ യിൽ ഇന്ത്യ ലോക ഫുട്ബാൾ ശക്തികളോട് കൊമ്പ് കോർത്തതും ഒരു ചരിത്രമായിരുന്നു . ലൂയിസ് നോർട്ടന്റെ കീഴിൽ ഇന്ത്യ ജാക്‌സൺ സിങ്ങിന്റെ ഹെഡറിലൂടെ ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ ഗോൾ പിറന്നതും ചരിത്രമായി .

ഫിഫ ലോകകപ്പിനായി കൊൽക്കത്ത , ഗുവാഹത്തി , കൊച്ചി , മുംബൈ , ഡൽഹി , ഗോവ എന്നീ സ്റ്റേഡിയങ്ങളും നവീകരിച്ചതും നിരവധി ട്രെയിനിങ് പിച്ചുകൾ നിർമിച്ചതും ഇന്ത്യൻ ഫുട്ബോളിന് മറ്റൊരു നേട്ടമായിരുന്നു .



ലോകകപ്പിൽ വിസ്മയിപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ആരാധകർ 

U 17 ലോകകപ്പിലെ കാണികളുടെ 
എണ്ണത്തിൽ റെക്കോർഡ് സൃഷ്ട്ടിച്ച് ലോക ഫുട്ബാളിന്റെ ചരിത്ര
താളുകളിൽ ഇടം നേടിയതും 2017 ഇലെ നേട്ടമായിരുന്നു .1985 ൽ ചൈനയിൽ നടന്ന  ലോകകപ്പിൽ  1,230,976 എന്ന റെക്കോർഡാണ് ഇന്ത്യ പഴൻ കഥ ആക്കിയത് .
12,80,459 എന്ന പുതിയ റെക്കോർഡാണ് ഇന്ത്യ കുറിച്ചത് . 2011 ഇൽ ഇന്ത്യയിൽ നടന്ന ഐ സി സി ക്രിക്കറ്റ് ലോകകപ്പ് സ്റ്റേഡിയത്തിൽ കണ്ടത് 1229826 പേർ , അതായത് ശരാശരി ഒരു മാച്ചിന് 25098 പേർ മാത്രം . ഈ സംഖ്യയും ഇതോടെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് തകർക്കുകയായിരുന്നു  . ഇത്രേയും കാലം ഇന്ത്യ ക്രിക്കറ്റ് മാത്രം ആധിപത്യം ആണെങ്കിൽ 2017 മുതൽ  ഓരോ ഇന്ത്യൻ ഫുട്ബാൾ ആരാധകനും പറയാം ഇനി  ഇന്ത്യ ഒരു ഫുട്ബാളിങ് നേഷൻ കൂടിയാണെന്ന്. 

66684 ഫുട്ബാൾ ആരാധകരുടെ മുന്നിൽ ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും വലിയ തിരിച്ചു  വരവുകളുടെ ചരിത്രത്തിൽ ഇന്ത്യൻ  മണ്ണിൽ നടന്ന അണ്ടർ 17 ലോക കപ്പ് ഫൈനലും വിസ്മയിപ്പിച്ചു . സ്പാനിഷ് പടയെ  തകർത്തെറിഞ്ഞു ചാംപ്യൻ  പട്ടം പ്രീമിയർ ലീഗിന്റെ നാട്ടുകാർ നേടി. രണ്ടടിക്ക് തിരിച്ചു നാലല്ല മറിച്ചു അഞ്ചടി കൊടുത്തു സ്പാനിഷ് പടയെ അടിമുടി നിഷ്പ്രഭരാക്കി ഗോളുകൾ കൊണ്ടൊരു മഹാ പൂരം തീർത്തു ഇംഗ്ലീഷ് പട വിജയ തീരമണിഞ്ഞത് .


ഐ എസ്‌ എൽ -ഐ ലീഗ് 

ഐ എസ്‌ എൽ - ഐ ലീഗ് ലയനം പരാജയപ്പെട്ടപ്പോൾ ഐ ലീഗിന് എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ടും , ഐ എസ്‌ എല്ലിന് എ എഫ് സി കപ്പ് സ്പോട്ടും ലഭിച്ച് ഫിഫ എ എഫ് സി അംഗീകാരത്തോടെ സമാന്തരമായി രണ്ട് ലീഗ് നടന്ന വർഷം കൂടിയാണ് . പുതിയ മാറ്റങ്ങളോടെ രണ്ട്  പുതിയ ടീമുകളും ഐ എസ്‌ എല്ലിൽ വന്നു . ടാറ്റ ഗ്രൂപ്പിന്റെ ജംഷഡ്‌പൂർ എഫ് സിയും ഐ ലീഗിൽ നിന്ന് കൂട് മാറി വന്ന ബെംഗളൂരു എഫ് സിയുമാണ് പുതിയ രണ്ട് ടീമുകൾ . ഐ ലീഗിലും പുതിയ ടീമുകൾ വന്നു . കേരളത്തിൽ നിന്ന് ഗോകുലം കേരള എഫ് സിയും , ഐ ലീഗ് രണ്ടാം ഡിവിഷൻ വിജയിച്ചു വന്ന നേരൊക്ക എഫ് സിയും , ഇന്ത്യൻ u17 ലോകകപ്പ് താരങ്ങളെയും ഇന്ത്യ u19 താരങ്ങളെയും ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ ആരോസും ഐ ലീഗ് 2017/18 സീസണിലെ പുതുമുഖങ്ങളാണ് .



ഇന്ത്യൻ നാഷണൽ സീനിയർ ടീമിന്റെ കുതിപ്പ് :

ഫിഫ റാങ്കിങ്ങിൽ 105 ആം സ്ഥാനത്തോടെയാണ് ഇന്ത്യ 2017 അവസാനിപ്പിച്ചത്  . തുടർച്ചായി 13 മത്സരങ്ങൾ തോൽവി അറിയാതെ ചരിത്രം കുറിച്ചതും ഇന്ത്യൻ ഫുട്ബാളിന്റെ മറ്റൊരു നേട്ടമാണ് .
2017 മെയിൽ ഫിഫ റാങ്കിങ്ങിൽ 96 ആം സ്ഥാനത്തു എത്തി 21 വർഷങ്ങൾക്ക് ശേഷം മറ്റൊരു ചരിത്രം കൂടി ഇന്ത്യ കുറിച്ചു .സ്റ്റീഫൻ കോൺസ്റ്റന്റിന്റെ കീഴിൽ ഇന്ത്യൻ ടീം 2019 ഇൽ യൂ എ യിൽ നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിന് 2011ന് ശേഷം യോഗ്യത നേടിയ വർഷം കൂടിയാണ് .
2017 വിട പറയുമ്പോൾ ഒരു പാട് നേട്ടങ്ങൾ കൈവരിക്കാനായിരിക്കും ഇന്ത്യൻ ഫുട്ബാൾ പുതു വർഷത്തിലേക്ക് കടക്കുക . ഐ എസ്‌ എൽ - ഐ ലീഗ് ലയനം സാധ്യമാകാനും ഇന്ത്യൻ ഫുട്ബോളിന് ശരിയായ  ഫുട്ബാൾ മാപ്പ് ഉണ്ടാകുമെന്ന് നമുക്ക് കാത്തിരിക്കാം .അതേ ഉറങ്ങി കിടന്ന ഇന്ത്യ എന്ന ഫുട്‌ബോൾ ഭീമൻ ഉണർന്നിരിക്കുന്നു. വരാനിരിക്കുന്ന ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആയി നമുക്ക് കാത്തിരിക്കാം. മെക്സിക്കൻ തിരമാലകൾ അല്ല മറിച്ചു കൊച്ചിയിലെയും കൊൽക്കത്തയിലെയും ഗോവയിലെയും ഫുട്‌ബോൾ ഫാൻസ് ഇന്ത്യക്കായി ഒരുമിച്ചു  ആർത്തു വിളിക്കുമ്പോൾ ആഞ്ഞടിക്കുന്ന ഇന്ത്യൻ സുനാമി പ്രകമ്പനം കൊള്ളിക്കുന്ന ഫുട്‌ബോൾ സ്റ്റേഡിയത്തിൽ  വെച്ചു  ഒരിക്കൽ നമ്മുടെ ടീം ഇന്ത്യയും  ലോകകപ്പ് നേടുന്ന വലിയ സുദിനം സ്വപ്നം കണ്ടുകൊണ്ടു നമുക്ക് 2017നോട് വിട പറയാം .
ഓരോ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും ഫുട്ബോളിനെ ഭ്രാന്തമായി സ്നേഹിക്കുന്ന സൗത്ത് സോക്കേർസ്  കുടുംബത്തിന്റെ പുതുവത്സരാശംസകൾ.





Happy New Year 2018 @southsoccers

0 comments:

Post a Comment

Blog Archive

Labels

Followers