Saturday, December 30, 2017

ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു ഗ്ലാമർ പോരാട്ടം നാളെ ; ന്യൂ ഇയർ നൈറ്റിൽ കൊച്ചി ഇളകും




അങ്ങനെ കാത്തിരുന്ന ആ ദിവസമെത്തിയിരിക്കുന്നു!
ഇതുവരെ ഒരു കളി പോലും തമ്മിൽ കളിച്ചില്ലെങ്കിലും ഐ എസ് എൽ  ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കാൻ പോകുന്നത് അതും ഡിസംബർ 31ന്. ഇതിലും വലുതെന്ത് വേണം ഒരു മലയാളി ഫുട്ബോൾ പ്രേമിക്ക്, ഇനി  ഒരു വിജയം കൂടെ ആയാൽ മലയാളികളുടെ ന്യൂയർ നൈറ്റ് സമ്പൂർണ്ണം. എന്നാൽ ബാഗ്ലൂരിനെതിരെ  വിജയം അത്ര എളുപ്പമാവില്ല ജിങ്കനും കൂട്ടർക്കും. തുടർച്ചയായ 2 ഹോം മാച്ചുകൾ പരാജയപ്പെട്ടെങ്കിലും ശക്തർ തന്നെയാണ് ചേത്രിയും സംഘവും. മറ്റ് ഐ എസ് എൽ ടീമുകൾ പുതിയ ടീമും പുതിയ കോച്ചുമായി ഇറങ്ങിയപ്പോൾ മുമ്പ് ഐ ലീഗ്  കളിച്ച് തഴമ്പിച്ച ടീമുമായാണ് ബാഗ്ലൂരിന്റെ വരവ്, അതു തന്നെയാണ് മറ്റ് ടീമുകളിൽ നിന്നും അവരെ വ്യത്യസ്തരാക്കുന്നത്, അവരുടെ പുതിയ സൈനിംങ്ങുകളും ഒന്നിനൊന്നു മെച്ചമാണ് . പുതുതായെത്തിയ വെനസ്വേലൻ സ്ട്രൈക്കർ മിക്കുവും ഓസീസ് മിഡ്ഫീൽഡർ എറിക് പാർട്ടാലുവും മികച്ച ഫോമിലാണ്.ഇതിനു കൂടെ ചേത്രിയും ഉദാന്തയും കൂടെയാകുമ്പോൾ ബ്ലാസ്റ്റേർസ് ഡിഫൻസ് കുറച്ചു വിയർക്കേണ്ടി വരും. 



എന്നാൽ മത്സരം കൊച്ചിയിലാണെന്നത് ബ്ലാസ്റ്റേർസിന് ഗുണം ചെയ്യും. പന്ത്രണ്ടാമനായി എത്തി സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കുന്ന ആരാധകൾ തന്നെയാണ് കൊമ്പന്മാരുടെ കരുത്ത് . ആരാധകർ അത്രമേൽ ആഗ്രഹിക്കുന്നുണ്ട് ബാഗ്ലൂരിനെതിരെ ഒരു ജയം, തങ്ങളെ പരിഹസിച്ച വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ അഹങ്കാരത്തിനൊരു മറുപടി. എന്നാൽ എല്ലാം കോച്ചിന്റെയും കളിക്കാരുടെയും കയ്യിലാണ് .ചെന്നൈക്കെതിരെ നന്നായി കളിച്ചെങ്കിലും നമ്മുടെ മിഡ്ഫീൽഡും അറ്റാക്കും ഇനിയും മെച്ചപ്പെടാനുണ്ട്.നല്ലൊരു ഫോറിൻ മിഡ്ഫീൽഡറുടെ അഭാവം ഇപ്പോഴും തെളിഞ്ഞു കാണുന്നു. സെന്റർ ബാക്കായ വെസ് ബ്രൌൺ ഡിഫൻസീവ് മിഡിൽ കളിക്കേണ്ടി വരുന്നത് അതുകൊണ്ടുതന്നെയാണ്. ഫിനിഷിങ്ങിൽ വരുത്തുന്ന പിഴവുകളും ബ്ലാസ്റ്റേർസിന് തലവേദനയാണ്, ഹ്യൂം പഴയ ഫോമിലേക്കെത്താതതും  കോച്ചെന്ന നിലയിൽ റെനെയെ കുഴക്കുന്നുണ്ട്. പരിക്ക് മാറി ബെർബ തിരിച്ചെത്തുന്നത് ടീമിന് ഉണർവ് നൽകും. എന്നാൽ അവസാന മത്സരത്തിൽ പരുക്കേറ്റ റിനോ ആന്റോ ഇറങ്ങില്ല .

📝രാഹുൽ തെന്നാട്ട് 

0 comments:

Post a Comment

Blog Archive

Labels

Followers