കേരളത്തിന്റെ ഗോൾ വലക്ക് മുൻപിൽ വന്മതിൽ തീർത്ത ബ്ലാസ്റ്റേഴ്സിന്റെ പോൾ റഹുബ്ക ഐ.എസ്.എല്ലിൽ നവംബറിലെ ഏറ്റവും മികച്ച കളിക്കാരനായി തെരെഞ്ഞെടുത്തിരിക്കുകയാണ് . ഗോൾ നേടാനാവാത്ത ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ട് മത്സരത്തിലും നിർണ്ണായക രക്ഷപെടുത്തലുകളുമായി റഹുബ്ക രക്ഷകനായിരുന്നു.
ജംഷെഡ്‌പൂരിനെതിരായ അവസാന മത്സരത്തിൽ അധിക സമയത്തിനു തൊട്ടുമുമ്പ് ബെല്‍ഫോര്‍ട്ടിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ താരം പറന്ന് തട്ടിയകറ്റിയിരുന്നു. ആദ്യ മത്സരത്തിലും നിർണ്ണായക രക്ഷപെടുത്തലുകളുമായി റഹുബ്ക താരമായിരുന്നു.
ഐ.എസ്.എൽ പുറത്തിറക്കിയ പട്ടികയിൽ അഞ്ചു പേരുടെ പട്ടികയിൽ നിന്നാണ് രാഹുബ്ക്ക മികച്ച താരമായത് .
പോൾ റഹുബ്ക്ക് പുറമെ പൂനെ സിറ്റിയിൽ നിന്ന് രണ്ട് താരങ്ങളുണ്ട്. മാഴ്‌സെലോ പെരേരയും എമിലാനോ അൽഫാറോയുമാണ് രണ്ട് പൂനെ താരങ്ങൾ. എഫ്.സി ഗോവയുടെ ഫെറാൻ കോറോമിനാസും ബെംഗളൂരു എഫ്.സിയുടെ മധ്യനിര താരം എറിക്ക് പാർടാലുവുമാണ് സാധ്യത പട്ടികയിൽ ഇടം നേടിയ മറ്റ് രണ്ട് താരങ്ങൾ.ഇവരോയെക്കെ മറികടന്നാണ് രാഹുബ്ക്ക നവംബറിലെ താരമാവുന്നത് . ഇന്നലെ നടന്ന മുംബൈ സിറ്റിക്കെതിരെ മത്സരത്തിൽ എവെർട്ടൻ സാന്റോസിന്റെ ഉഗ്രൻ ഷോട്ട് കാല് കൊണ്ട് തടഞ്ഞു മികച്ച മറ്റൊരു സേവ് കൂടി നടത്തിയിരുന്നു രാഹുബ്ക്ക .
0 comments:
Post a Comment