അണ്ടർ 15 ഐ ലീഗ് റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിൽ എം എസ് പിക്കും കേരള ബ്ലാസ്റ്റേഴ്‌സിനും വിജയം. എം എസ് പി ഫുട്ബോൾ അക്കാദമി പ്രോഡിജി സ്പോർട്സിനെ എതിരില്ലാത്ത ആറു ഗോൾക്കു തോൽപ്പിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡോൺ ബോസ്കോ യൂത്ത് സെന്ററിനെ തോൽപ്പിച്ചു
ഇന്ന് നടന്ന ആദ്യ മത്‌സരത്തിൽ ക്യാപ്റ്റൻ അജയ് കൃഷ്ണന്റെ ഹാട്രിക് മികവിൽ ഏകപക്ഷീയ ആറു ഗോളിന്റെ തകർപ്പൻ വിജയമാണ് എം എസ് പി മലപ്പുറം സ്വന്തമാക്കിയത്. അക്മൽ ഷാൻ ഇരട്ട ഗോളും ശിഖിൽ ഒരു ഗോളും എം എസ് പിക്കായി നേടി.
രണ്ടാം മത്സരത്തിൽ 1-2 നു പിറകിൽ നിന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് 3-2 നു ഡോൺ ബോസ്കോ യൂത്ത് സെന്ററിനെ പരാജയപ്പെടുത്തിയത്. അനന്ദുവിന്റെ അവസാന നിമിഷ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ജോഷ എം ജോഷി ബ്ലാസ്റ്റേഴ്‌സിനായി ഇരട്ട ഗോൾ നേടി. മുഹമ്മദ് ഐമീൻ, ആകാശ് എന്നിവർ ഡോൺ ബോസ്കോക്കു വേണ്ടി ഗോളുകൾ നേടി
0 comments:
Post a Comment