ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേർസ് ആരാധകർ കാത്തിരികൂന്നത് കൊച്ചിയിൽ ഡിസംബർ 31 ലെ ബെംഗളൂരു എഫ് സി യുമായുള്ള മത്സരമാണ് .
എന്നാൽ ഈ ആവേശ പോരാട്ടത്തിന്
പോലിസിന്റെ ' റെഡ് കാർഡ് '
മത്സരം അന്ന് നടത്താനാവില്ലെന്ന് .
കൊച്ചിയിൽ പുതുവത്സരത്തലേന്ന് വൈകിട്ട് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഐ എസ് എൽ മത്സരം മാറ്റിവെക്കണമെന്ന് സിറ്റി പോലീസ്. കേരള ബ്ലാസ്റ്റേഴ്സ് - ബംഗളുരു എഫ് സി പോരാട്ടം സുരക്ഷാ കാരണങ്ങളാൽ മാറ്റിവെക്കണമെന്നാണ് സിറ്റി പോലീസ് കമ്മീഷണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പോലീസ് ബ്ലാസ്റ്റേർസ് മാനേജ്മെന്റിന് കത്ത് അയച്ചിട്ടുണ്ടെന്നും ..ചർച്ച ചെയ്തു തീരുമാനം എടുക്കും എന്ന് അറിയിച്ചു .
ഐ എസ് എല്ലിലെ പുതിയ ടീമായ ബംഗളുരു എഫ് സി യുടെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന കൂട്ടായ്മയും ബ്ലാസ്റ്റേഴ്‌സ് ആരാധകരും തമ്മിലുള്ള പോരായി വിശേഷിപ്പിക്കുന്ന മത്സരം കൂടിയാണ് ഇത്..ഐ ലീഗിൽ ബാംഗ്ലൂർ താരങ്ങൾ ആയിരുന്ന വിനീതും റിനോയും ജിങ്കാനും ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിൽ എത്തിയത് ബാംഗ്ലൂർ ആരാധകരെ ധർമ്മസങ്കടത്തിലാക്കിയിരുന്നു..അതിനിടെ ബംഗ്ലൂരിൽ മത്സരം കാണാനെത്തിയ വിനീതിനെയും റീനോയെയും ബ്ലാസ്റ്റേഴ്സിനെയും അപമാനിക്കുന്ന ചാന്റുകൾ പല തവണ പാടിയതുമാണ് ഈ മത്സരത്തിന് മൂർച്ച കൂട്ടിയത് .
അതിനാൽ തന്നെ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്ത പദ്ദതികൾ ചെയ്‌ത ആരാധകരെ ഈ വാർത്ത വിഷമിപ്പിക്കുന്ന കാര്യമാണ് .എന്തായാലും ഏതു ദിവസത്തേക്ക് മാറ്റിയാലും ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന മത്സരം ആകും ഇതെന്ന കാര്യത്തിൽ സംശയമില്ല .
0 comments:
Post a Comment