ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കുതിക്കുകയാണ് ബെംഗളൂരു എഫ് സി . വ്യാഴാഴ്ച്ച നടന്ന മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയതിന് ശെഷം മിക്കുവിന്റെ ഇരട്ട ഗോളിൽ 3-1 സ്കോറിനാണ് പൂനെ സിറ്റി എഫ് സി ക്കെതിരെ അവരുടെ തട്ടകത്തിൽ വിജയം നേടിയത് .ആദ്യ പകുതിയിൽ ബെംഗളൂരു എഫ് സി മികവ് പുലർത്തിയില്ലെങ്കിലും 55 ആം മിനിറ്റിൽ ബൽജിത് സനിക്ക് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചതോടെ പൂനെക്ക് 10 പേരിലേക്ക് ചുരുങ്ങേണ്ടി വന്നു .ഈ അവസരം മുതലെടുത്താണ് ബി എഫ് സി രണ്ടാം പകുതിയിൽ തിരിച്ചു വരവ് നടത്തിയത് .
64ആം മിനിറ്റിലും 78ആം മിനിറ്റിലും ഗോൾ നേടിയ മിക്കു ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോം തുടരുകയാണ് .95 ആം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോൾ നേടിയതോടെ സ്കോർ 3-1 ആയി അവസാനിച്ചു .പൂനെക്ക് വേണ്ടി മിഡ്‌ഫീൽഡർ ആദിൽ ഖാൻ ആണ് 35ആം മിനിറ്റിൽ ഏക ഗോൾ നേടിയത് .
0 comments:
Post a Comment