Tuesday, December 12, 2017

കാൾ ബെക്കറിന് പകരകാരനായി മുൻ ന്യൂകാസ്റ്റിൽ യുണൈഡറ്റഡ് താരം

പരിക്കേറ്റ ഇംഗ്ലീഷ് താരം കാൾ ബെക്കറിന് പകരകാരനായി മുൻ ന്യൂകാസ്റ്റിൽ യുണൈറ്റഡ് താരം റയാൻ ടെയ്ലർ എടികെയിൽ. ന്യൂകാസ്റ്റിലിനുവേണ്ടി 92 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ മധ്യനിര താരം 6 ഗോളുകളും നേടിയിട്ടുണ്ട്. ഹൾ സിറ്റി, വിഗാൻ അത്ലറ്റികിനു വേണ്ടിയും കളിച്ച താരം ഒടുവിൽ ഇംഗ്ലണ്ടിലെ ലീഗ് 2 ൽ പോർട്ട് വെയ്ലിന് വേണ്ടിയാണ് കളിച്ചത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ താളം കണ്ടെത്താൻ കഴിയാത്ത എടികെക്ക് റയാൻ ടെയ്ലരിന്റെ വരവ് പുത്തൻ ഉണർവ്വ് നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

0 comments:

Post a Comment

Blog Archive

Labels

Followers