Saturday, December 29, 2018

ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യൻ ഫുട്ബോൾ





2018 ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് പ്രതീക്ഷകൾ നൽകിയ വർഷമായിരുന്നു. അണ്ടർ 16, അണ്ടർ 20 ടീമുകളുടെ പ്രകടനം ഇന്ത്യൻ ഫുട്ബോളിന് കരുത്ത് പകരുന്നതാണ്. എഎഫ്സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ എത്തിയ ടീം. ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ ദക്ഷിണ കൊറിയയോട് തോറ്റാണ് ടീം പുറത്തായത്. ടൂർണമെന്റിൽ ഇന്ത്യൻ ടീം വഴങ്ങിയ ഏക ഗോളും ദക്ഷിണ കൊറിയയോട് ആയിരുന്നു. വാഫ് ടൂർണമെന്റിലും മികച്ച പ്രകടനമാണ് അണ്ടർ 16 കാഴ്ചവെച്ചത്. ശക്തരായ ഇറാഖിനെ കീഴടക്കിയ ടീം ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണ്. അണ്ടർ 20 ടീമും മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ചവെച്ചത്. സ്പെയിനിൽ നടന്ന കോട്ടിഫ് ടൂർണമെന്റിൽ രണ്ടു തവണ ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കീഴടക്കിയതും ഇന്ത്യക്ക് അഭിമാനകരമായ നേട്ടമായി. മുൻ അർജന്റീനിയൻ താരം പാബ്ലോ ഐമറിന്റെ ശിക്ഷണത്തിൽ ഇറങ്ങി അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ കീഴടക്കിയത്. ഐ ലീഗിൽ മാറ്റുരച്ചു അണ്ടർ 20 ടീം അവസാനകാരായെങ്കിലും പലവമ്പൻമാരെയും കീഴടക്കാൻ ഈ കുട്ടിപ്പടക്കായി



സിനീയർ ഫുട്ബോൾ ടീമും മികച്ച പ്രകടനമാണ് 2018 ൽ കാഴ്ചവെച്ചത്. ഒരു ഇടവേളയ്ക്കു ശേഷം എഎഫ്സി ഏഷ്യാ കപ്പിന് യോഗ്യത നേടാൻ സുനിൽ ഛേത്രിക്കും സംഘത്തിനായി. ഏഷ്യൻ കരുത്തരായ ചൈനയെയും ഒമാനെയും സമനിലയിൽ തളച്ചതും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. മുംബൈയിൽ നടന്ന ഇന്റർകോണ്ടിനന്റിൽ കപ്പ് ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ കെനിയയെ കീഴടക്കി ഇന്ത്യൻ ജേതാക്കളായി. ന്യൂസിലൻഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളായിരും ടൂർണമെന്റിൽ പങ്കെടുത്ത മറ്റ് ടീമുകൾ. യുവനിരയെ അണിനിരത്തി സാഫ് കപ്പിന് ഇറങ്ങിയ ടീമിന് ഫൈനലിൽ നിരാശ ആയിരുന്നു ഫലം. ഫൈനലിൽ  മാലീദ്വീപിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യൻ യുവ നിര അടിയറവ് പറഞ്ഞത്. എങ്കിലും ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്.



വലിയ പ്രതീക്ഷകളുമായിട്ടാണ് ഇന്ത്യൻ ടീം 2019ലേക്ക് കാലെടുത്തു വെക്കുന്നത്. യുഎഇയിൽ നടക്കുന്ന എഎഫ്സി ഏഷ്യാ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന പ്രതീഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ലോകം. ഖത്തറിലെ കയ്യ്പേറിയ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട സുനിൽ ഛേത്രിക്കും സംഘത്തിനും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

0 comments:

Post a Comment

Blog Archive

Labels

Followers