ലോകകായികഇനമായ ഫുട്ബോൾ പ്രേമികളായ മലയാളികളെ...
ലോകകപ്പും യൂറോകപ്പും കോപ്പ അമേരിക്കയും വിദേശ ഫുട്ബോൾ ലീഗുകളും ചർച്ച ചെയ്ത് വെല്ലുവിളികൾ മുഴക്കി ആഘോഷാരവങ്ങൾ തീർക്കുന്ന നിങ്ങൾ അറിഞ്ഞുവോ..
അടുത്തമാസം യു എ ഇയിൽ വെച്ച് ഏഷ്യൻ കപ്പ് നടക്കുന്നുണ്ട്..
ലോക ഫുടബോളിനെ ഇഴകീറി പരിശോധിക്കുന്ന നിങ്ങൾ ശ്രദ്ധിച്ചുവോ.. അതിലൊന്ന് ടീം ഇന്ത്യയാണ്..
ഞങ്ങളുടെ നീലക്കടുവകൾ...
മെസ്സിയെയും റൊണാൾഡോയെയും നെയ്മറിനെയും ഒക്കെ പൂവിട്ടു പൂജിക്കുന്ന നിങ്ങളുടെ ഇടയിലേക്ക് നമ്മുടെ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ നീലക്കടുവകൾ വരുന്നത്...
മറ്റുള്ള രാജ്യങ്ങൾക്കും ടീമുകൾക്കും വേണ്ടി വളരെ മുൻപേ ഫ്‌ളെക്‌സും കൊടി തോരണങ്ങളും റോഡ് ഷോയും ഒക്കെ നടത്താറുള്ള നിങ്ങൾ ഇത് ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നറിയാം.. നമ്മുടെ ടീമിനെയും ഒന്ന് സപ്പോർട് ചെയ്തേക്കണേ.. നിങ്ങൾ മുൻപ് സപ്പോർട്ട് ചെയ്ത രാജ്യക്കാരൊന്നും നമ്മളെ സപ്പോർട്ട് ചെയ്യാൻ വരണമെന്നില്ല.. ശക്തരായ യു എ ഇ യും തായ്ലൻഡും ബഹ്റൈനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യൻ കടുവകൾ പോരാട്ടത്തിനിറങ്ങുന്നതെന്ന് കൂടി ഓർക്കണം..നമ്മുടെ ടീമിനുള്ള സപ്പോർട്ട്, അത് നാട്ടിലായാലും സ്റ്റേഡിയത്തിലായാലും നൽകുന്ന ഊർജ്ജം.. അതിന് പകരം വെക്കാൻ മറ്റൊന്നില്ല..
നീലക്കടുവകൾക്ക് വേണ്ടി ആർപ്പുവിളിക്കാനും അവർക്ക് വേണ്ടി ചുമരെഴുതാനും ഫ്ലെക്സ് അടിക്കാനും ആരൊക്കെ തയ്യാറുണ്ട്...
നിങ്ങളുടെ ഒരു 'നോ' ഇവിടെ യാതൊരു ചലനവും സൃഷിക്കില്ല.. സാധാരണ മത്സരങ്ങൾ പോലെ ഇതും കടന്ന് പോകും.. പക്ഷെ നിങ്ങൾ പറയുന്ന ഒരു 'യെസ്'.. അതുണ്ടാക്കാൻ പോകുന്ന ഇമ്പാക്ട് എത്രത്തോളമെന്നു ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറത്താണ്.. നമ്മുടെ ഒരു സംസ്ഥാനത്തിന്റെ വലിപ്പം മാത്രമുള്ള രാജ്യങ്ങൾ പോലും അവരുടെ നാടിന് വേണ്ടി ആഘോഷങ്ങൾക്ക് കോപ്പുകൂട്ടുമ്പോൾ എണ്ണത്തിലും വണ്ണത്തിലും വമ്പന്മാരായ ഇന്ത്യക്കാർക്ക് ഒരനക്കവുമില്ലെങ്കിൽ നമ്മളെ എന്തിനു കൊള്ളാം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
നമ്മുടെ ടീം കപ്പെടുക്കുമെന്നോ മറ്റോ അവകാശവാദങ്ങൾ ഉന്നയിക്കുന്നൊന്നുമില്ല.. എന്നാൽ നമ്മൾ കട്ടക്ക് കൂടെ നിന്നാൽ അവർക്കാവും നമുക്ക് വേണ്ടി പൊരുതാൻ..അവർക്കാവും നമുക്ക് വേണ്ടി ജയിക്കാൻ.. അവർക്കാവും നമുക്ക് വേണ്ടി ജേതാക്കളാകാൻ...
കൂടുന്നോ ഞങ്ങളുടെ കൂടെ...
0 comments:
Post a Comment