ദേശീയ ജൂനിയർ ഫുട്ബോൾ; കേരളത്തിന് തുടർച്ചയായ രണ്ടാം ജയം
ദേശീയ ജൂനിയർ ഫുട്‍ബോളിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഉത്തരാഖണ്ഡിനെ അഞ്ചു ഗോളുകൾക്കാണ് കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികൾ രണ്ടാം ജയം സ്വന്തമാക്കിയത്.സഫ്നാദ് രണ്ടു ഗോളും,അക്മൽ ഷാൻ,ജോഷ്വാ,ഹാരൂർ ദിൽഷാദ് എന്നിവർ ഓരോ ഗോൾ വീതവും കേരളത്തിനായി നേടി.
ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളിന് കേരളം ഛത്തീസ്ഗഡിനെയായിരുന്നു കീഴടക്കിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ഡിസംബർ അഞ്ചിന് മിസോറാമിനെ നേരിടും.
0 comments:
Post a Comment