Tuesday, August 22, 2017

ഫുകുഷിമ ബോംബർ ഇനി ഈസ്റ്റ് ബംഗാളിൽ




കാറ്റ്സുമി യൂസ്സയെ റാഞ്ചി ഈസ്റ്റ് ബംഗാൾ. ചിരവൈരികളായ മോഹൻ ബഗാനിൽ നിന്നാണ് ഈസ് ബംഗാൾ ഈ ജപ്പാനീസ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ യൂസ്സയാണ് മോഹൻ ബഗാനെ നയിച്ചിരുന്നത്. കാറ്റ്സുമി യൂസ്സയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത് മോഹൻ ബഗാന് കനത്ത തിരിച്ചടിയായി.

"ഫുകുഷിമ ബോംബർ" എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന യൂസ്സ 2013 ലാണ് മോഹൻ ബഗാനിലെത്തിയത്. 78 മത്സരങ്ങളിൽ നിന്നും യൂസ്സ മോഹൻ ബഗാനായി 17 ഗോളുകൾക്ക് നേടിയത്. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു. 14 മത്സരം നോർത്ത് ഈസ്റ്റിന് വേണ്ടി കഴിച്ചു. ഇതിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോളും യൂസ്സ നേടി. 

ഈ വർഷവും ഡൽഹി ഉൾപ്പെടെയുള്ള പ്രധാന ഐ എസ് എൽ ടീമുകൾ  യൂസ്സക്കായി രംഗത്ത് ഉണ്ടായിരുന്നു. ഇവരെല്ലാം മറികടന്നാണ് ഈസ്റ്റ് ബംഗാൾ യൂസ്സയെ സ്വന്തമാക്കിയത്. കുറേ കാലമായി ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയാത്ത ഈസ്റ്റ് ബംഗാൾ ഈ സീസണിൽ ചാമ്പ്യൻപട്ടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers