Saturday, August 19, 2017

സാഫ് U-15 ചാമ്പ്യൻഷിപ്പ് 2017: മാലീദ്വീപിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യ



അണ്ടർ 15 സാഫ് കപ്പിൽ  ഇന്ത്യക്ക് മികച്ച  തുടക്കം. നേപ്പാളിൽ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മാലി ദ്വീപ് ഗോൾ വല നിറച്ചുകൊണ്ടാണ് ഇന്ത്യയുടെ തുടക്കം .എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം

21, 26, 48 മിനുട്ടിൽ ഇന്ത്യക്ക് വേണ്ടി രവി ബഹദൂർ റാണ ഹാട്രിക്ക് പൂർത്തിയാക്കി. 41-ാം മിനിറ്റിലെ 57-ാം മിനിറ്റിലും 71-ാം മിനിറ്റിലും 80-ാം മിനിറ്റിലും മോഹിരംഗേം തോബി സിംഗ്, റിക്കി ജോൺ ഷബോങ്, വിക്രം പ്രതാപ് സിങ്, സൂപ്പർ സബ് ലാൽറോക്വിമ എന്നിവരും ഗോൾ നേടി.


22-ാം മിനിറ്റിൽ 87-ാം മിനിറ്റിൽ മോഹൻദാസ് ഫൈഹാൻ ഇമ്രാൻ ഒരു ഗോൾ വീതം നേടി.ആതിഥേയരായ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം .


0 comments:

Post a Comment

Blog Archive

Labels

Followers