ഐ.എസ്.എൽ മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിൽ ബെൽഫോർട്ടിനൊപ്പം മികച്ച പ്രകടനം കാഴ്ച വെച്ച ഹെയ്തിയൻ സ്ട്രൈക്കർ ഡ്യൂകെൻസ് നാസോൺ നിലവിൽ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലിഷ് ക്ലബ് വോൾവ്സുമായുള്ള കരാർ പുതുക്കി. നിലവിലെ കരാർപ്രകാരം 23 കാരനായ നാസോൺ 2019 വരെ വോൾവ്സിൽ തുടരും.
ഹൈത്തിക്കുവേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച നാസോൺ കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചതിനു ശേഷം ജനുവരിയിലാണ് വോൾവ്സുമായി കാരറിൽ എത്തിയത്.
®സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്ക് https://www.facebook.com/SouthSoccers/
0 comments:
Post a Comment