ലോകകപ്പിന്റെ മുന്നോരുക്കത്തിന്റെ ഭാഗമായുള്ള മെക്സിക്കൻ വിദേശ പര്യടനത്തിലാണ് ഇന്ത്യൻ U17 ടീം. ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ ചിലിയെ സമനിലയിൽ തളച്ച ടീം ഇനി പര്യടനത്തിനായി പോകനിരുന്നത് ആസ്ട്രെലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് . എന്നാൽ കോച്ച് ലൂയിസ് നോർട്ടൻ പറയുന്നത് ആസ്ട്രെലിയൻ പര്യടനം ഉപേക്ഷിക്കണം എന്നാണ്. കാരണം ആയി അദ്ദേഹം പറയുന്നത് ലോകകപ്പ് നടക്കാൻ പോകുന്ന ഇന്ത്യയിലെ കാലാവസ്ഥയും ഓസ്ട്രേലിയയിലെ കാലാവസ്ഥയും തമ്മിൽ ഉള്ള വിത്യാസം ടീമിനെ ബാധിക്കും എന്നതാണ്. നിലവിൽ മെക്സികോയിൽ ഉള്ള ടീം പതിനെട്ടു ഡിഗ്രി കാലാവസ്ഥയിൽ ആണ് കളിക്കുന്നത്. ഇന്ത്യയിൽ നിന്നും ടീം പോകുമ്പോൾ ഇന്ത്യയിലെ കാലാവസ്ഥ 35 ഡിഗ്രി ആയിരുന്നു. വിസ പ്രശ്നം കാരണം രണ്ട് ബാച്ചായാണ് ടീം പോയത്. ആദ്യ മത്സരം മെക്സിക്കോയ്ക്കെതിരെ നമ്മൾ 5-1 ന് പരാജയപെട്ടു രണ്ടാം മത്സരത്തിൽ നമ്മൾ കൊളംബിയയോടും പരാജയപ്പെട്ടു.
കാലാവസ്ഥയോട് പൊരുത്തപെടാൻ സാധിച്ചില്ല എന്നതാണ് തോൽവിയുടെ പ്രധാന കാരണം. എന്നാൽ ചിലിക്കെതിരെ നമ്മൾ നന്നായി കളിച്ചു. വീണ്ടും നമ്മൾ ആസ്ട്രെലിയയിലേക്ക് പോകുമ്പോൾ അവിടെ കാലാവസ്ഥ 8 ഡിഗ്രി ആണ്. അതിനു ശേഷം ഇന്ത്യയിൽ ലോകകപ്പിൽ ടീം കളിക്കാൻ പോകുന്നത് 35 ഡിഗ്രി ചൂടിലും , ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കും എന്നാണ് കോച്ച് പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ടീമിന് ഇന്ത്യയിൽ തന്നെ കൂടുതൽ മത്സരങ്ങൾ കളിക്കാൻ അവസരം ഉണ്ടാക്കണം എന്നാണ്. അത് ടീമിന്റെ ലോകകപ്പിന്റെ പ്രകടനത്തെ സഹായിക്കും എന്ന് അദ്ദേഹം കരുതുന്നു
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment