ത്രീ രാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യ നാളെ മൗറീഷ്യസിനെ നേരിടുകയാണ്. നിലവിലെ ഫിഫ റാങ്കിങ്ങിൽ 160 മത് സ്ഥാനത്താണ് മൗറീഷ്യസ്. 112 മത് സ്ഥാനത്തു എത്തിയത് അവരുടെ മികച്ച നേട്ടം. കഴിഞ്ഞ കാലങ്ങളിലെ അവരുടെ പ്രകടനം അത്ര മികച്ചതല്ല.കഴിഞ്ഞ അഞ്ചു കളികളിൽ മൂന്ന് തോൽവി നേരിട്ടു. രണ്ട് കളി സമനില ആയി.138 മത് റാങ്കിൽ ഉള്ള അങ്കോളയോട് പരാജയപെട്ടു. 120 മത് സ്ഥാനത്തുള്ള ടാന്സാനിയയോടും 106 മത് റാങ്കിൽ ഉള്ള മലവിയോടും സമനില നേടി. അവസാനം കളിച്ച കളിയിൽ ഏപ്രിലിൽ സീഷെലിസിനെ പരാജയപ്പെടുത്തി. 38 വയസുള്ള മിഡ്ഫീൽഡറായ കോളിൻ ബെല്ലാണ് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന കളിക്കാരൻ.
ടാൻസാനിയ, അൻഗോല എന്നീ രാജ്യങ്ങൾക്കെതിരായ ഗോളുകൾ നേടിയ 21 വയസുകാരനായ കെവിൻ പെർറ്റിക്കോസ് ആണ് അവരുടെ മികച്ച ഗോൾസ്കോർക്കർ.
✍സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment