ഇന്ത്യൻ അണ്ടർ 17 ടീം നാട്ടിലേക്ക് തിരിച്ചു. മെക്സിക്കോയിൽ നടന്ന ചതുർരാഷ്ട്ര ടൂർണമെൻറിൽ പങ്കെടുത്താണ് ടീം ഇന്ത്യയിലെത്തുന്നത്. മുൻ തീരുമാനം പ്രകാരം ഓസ്ട്രേലിയൻ പര്യടനമായിരുന്നു നിശ്ചയിച്ചത്. അവിടെ ന്യൂസിലൻഡ്, ന്യൂ കാലിഫോർണിയ എന്നീ ടീമുകളുമായി സൗഹൃദ മത്സരം നിശ്ചയിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയയിലെ കാലാവസ്ഥ പരിഗണിച്ച് കോച്ച് ലൂയിസ് നോർട്ടണിന്റെ നിർദേശം അനുസരിച്ച് പര്യടനം റദ്ദാക്കിയത്. ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയിലെത്തി പരിശീലനം നടത്താനാണ് തീരുമാനം. കൂടുതൽ മത്സരങ്ങൾ കളിക്കുന്നത് ടീമിന് ദോഷം ചെയ്യും എന്ന വിലയിരുത്തലാണ് ലൂയിസ് നോർട്ടൺ ഉള്ളത്. ഉടൻ ഇന്ത്യയിലെത്തുന്ന ടീം ബെംഗളൂരുവിലാകും പരിശീലന ക്യാമ്പ് നടത്തുക.
ഓസ്ട്രേലിയ പര്യടനം റദ്ദാക്കിയതിന് പകരമായി 2 സൗഹൃദ മത്സരങ്ങൾ നടത്താൻ ആലോചിക്കുന്നുണ്ട്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളായ മാലി, ഇറാൻ എന്നീ ടീമുകളുമായിട്ടാവും മത്സരം.
അതിനിടെ മറ്റ് ടീമുകളും ഇന്ത്യയുമായി സൗഹൃദ മത്സരം കളിക്കാൻ താത്പര്യം കാണിച്ചിട്ടുണ്ട്. ഏഷ്യൻ വമ്പൻമാരായ ജപ്പാനും ഇറാഖുമാണ് ഇന്ത്യയുമായി കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
ഒക്ടോബർ ആറിന് ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് ഉദ്ഘാടനം മത്സരത്തിൽ അമേരിക്കയാണ് എതിരാളി. അമേരിക്കയെ കൂടാതെ കൊളംബിയ,ഘാന എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകൾ.
© സൗത്ത് സേക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment