Thursday, August 10, 2017

അണ്ടർ 17 ലോകകപ്പിന് മാറ്റ് കൂട്ടാൻ ഇതിഹാസ താരങ്ങൾ



ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് മാറ്റ് കൂട്ടാൻ ഇതിഹാസ താരങ്ങളായ മറഡോണ, ബ്രസീലിയൻ താരങ്ങളായിരുന്ന റൊണാൾഡോ, റൊണാൾഡീഞ്ഞോ എന്നിവർ ഇന്ത്യയിലെത്തിയേക്കും. ഇത് സംബന്ധിച്ച് ഇന്ത്യൻ ഗവണ്മെന്റ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി എത്തുന്ന ഫിഫ ടൂർണമെന്റ് ലോക ഫുട്ബോളിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്നത് ആകാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഗവണ്മെന്റ്.

മറഡോണ, റൊണാൾഡോ, റൊണാൾഡീഞ്ഞോ തുടങ്ങിയവരുടെ സാന്നിധ്യം ലോകകപ്പിന് മിഴിവേകുന്നതാകും. അണ്ടർ 17 ലോകകപ്പിന്റെ ഭാഗമായി നിരവധി ഫുട്ബോൾ ഇതിഹാസങ്ങൾ ഇന്ത്യ സന്ദർശിച്ചു കഴിഞ്ഞു. ലോകകപ്പ് ജേതാവും മുൻ സ്പാനിഷ് താരവുമായ കാർലോസ് പുയോളായിരുന്നു ഫിഫ ടൂർണമെന്റിന്റെ  ടിക്കറ്റ് വിൽപനയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ തരംതിരിക്കുന്ന ചടങ്ങിൽ മുൻ അണ്ടർ 17 ലോകകപ്പ് ജേതാക്കളായ നുവാൻകോ കാനുവും എസ്റെബാൻ കാംബിയാസോ എന്നിവരുടെ സാന്നിധ്യം ചടങ്ങിന്റെ ആകർഷണം മായിരുന്നു.

ഒക്ടോബർ ആറിന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനം പരിപാടികൾ ഒക്ടോബർ അഞ്ചിന്  ഡൽഹി ഇന്ദിരാഗാന്ധി അരീന വേദിയാകും. ഉദ്ഘാടനം ചടങ്ങുകൾ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടത്താനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും ഫിഫയുടെ അനുമതി ലഭിച്ചിച്ച. ഉദ്ഘാടനം ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി 15 മിനുട്ട് നീളുന്ന പ്രസംഗം നടത്തും. കൂടാതെ മുതിർന്ന ഇന്ത്യൻ ഫുട്ബോൾ താരങ്ങളും സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഇന്ത്യൻ സംസ്കാരം ലോകത്തിന് മുമ്പിൽ വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. ലോകത്തിന് മുമ്പിൽ ഇന്ത്യയെ അവതരിപ്പിക്കാനുള്ള വേദിയായിട്ടാണ് ഇന്ത്യ അണ്ടർ 17 ലോകകപ്പിനെ കാണുന്നത്.

ഒക്ടോബർ അഞ്ചിന് ഫുട്ബോൾ ആരാധകരുടെ ഏറ്റവും വലിയ ആകർഷണം തീർച്ചയായും ഈ മൂന്ന് ഇതിഹാസങ്ങൾ തന്നെയാകും. ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ പ്രിയ ഫുട്ബോൾ ടീമുകളായ അർജന്റീനയുടെയും ബ്രസീലിന്റെയും താരങ്ങൾ എത്തുന്നു ആരാധകർക്ക് ആവേശം ഇരട്ടിയാകുന്നതാണ്.



© സൗത്ത് സേക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers