ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സാണ് ഗോൾകീപ്പർ സന്ദീപ് നന്ദിയെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത്. ജൂലായിൽ ഐ.എസ്.എൽ. ഡ്രാഫ്റ്റിൽ വിറ്റുപോകാതിരുന്ന 42 കാരനായ നന്ദിയെ മുൻ ക്ലബ്ബായ ബ്ലാസ്റ്റേർസ് തന്നെ സ്വന്തമാക്കി.
കഴിഞ്ഞ വർഷം ഐഎസ്എൽ വിട്ടുപോയതിനേക്കാൾ തികച്ചും വ്യത്യസ്തമായ ടീമാണ് നന്ദി തിരിച്ചു വരുമ്പോൾ ഉള്ളത് . പുതിയ സിഇഒ വരുൺ ത്രിപുരനേനി രംഗത്തെത്തിയതും നിരവധി പ്രശസ്ത താരങ്ങളേയും റനെ മെലിയെൻസ്റ്റീനെ ഹെഡ് കോച്ചിയി കൊണ്ടുവരുകയും ചെയ്തു.
ഐ.എസ്.എൽ. ഡ്രാഫ്റ്റ് അവസാനിച്ചതിനുശേഷം ഒരു ഇന്ത്യൻ ഗോൾ കീപ്പറെ കൂടി തിരയുകയായിരുന്നു ബ്ലാസ്റ്റേർസ് . ഇതോടെയാണ് റുച്ച്ബാക്കയ്ക്കൊപ്പം നന്ദിയെ വീണ്ടും ടീമിലേക്ക് തിരിച്ചെത്തിക്കുന്നത് .
0 comments:
Post a Comment