ഹ്യൂമിന് ശെഷം കേരള ബ്ലാസ്റ്റേർസിന്റെ രണ്ടാമത്തെ വിദേശ സൈനിങ് 22കാരനായ ഘാനിയൻ യൂത്ത് ഇന്റർനാഷണൽ കരീജ് പെക്കോസൺ .ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡറാണ് പെക്കോസൺ. സ്ലോവേനിയൻ ക്ലബ്ബായ എഫ് സി കോപ്പറിന് വേണ്ടിയാണ് നിലവിൽ കളിച്ചു കൊണ്ടിരുന്നത് . 2016 ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ ഘാന അണ്ടർ 23 ടീമിന്റെ അംഗമായിരുന്നു പെക്കോസൺ. കൂടുതലായും യുവ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതെന്ന് ബ്ലാസ്റ്റേർസ് ഹെഡ് കോച്ച് റെനേ മുലന്സ്റ്റീൻ സൂചിപ്പിച്ചിരുന്നു .പെക്കോസന്റെ സൈനിങ്ങോടെ ഇനിയും കൂടുതൽ യുവ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സിലേക്ക് പ്രതീക്ഷിക്കാം .
പെക്കോസന്റെ ഗോൾ വീഡിയോ :
0 comments:
Post a Comment