ഔദ്യോഗിക പ്രഖ്യാപനം വന്നു വെസ് ബ്രൗൺ ഇനി ബ്ലാസ്റ്റേഴ്സിൽ ബൂട്ട് കെട്ടും .
മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബ്രൗൺ തന്റെ കരിയറിന് തുടക്കം കുറിച്ചത്. 1992-ൽ 12ആം വയസ്സിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമിയിൽ എത്തിയത്. 1996-ൽ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡ് റിസർവ് ടീമിനായി അരങ്ങേറിയ അദ്ദേഹം 1998 ൽ ലീഡ്സ് യുണൈറ്റഡിനെതിരെയാണ് ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിൽ കളിക്കുന്നത്. ആദ്യ സീസണിൽ റെക്കോർഡ് ട്രെബിൾ നേടുന്ന ആദ്യ കളിക്കാരനായി മാറി. പരിക്ക് മൂലം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം, ബ്രൗൺ 2000 മുതൽ ആദ്യ ടീമിൽ സ്ഥിരമായി കളിച്ചു. അടുത്ത എട്ട് വർഷക്കാലയളവിൽ അദ്ദേഹത്തിന് ധാരാളം ബഹുമതികൾ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ ലഭിച്ചു. ഇതിൽ നാലിൽ കൂടുതൽ പ്രീമിയർ ലീഗ് ടൈറ്റിൽ, ഒരു എഫ്.എ. കപ്പ്, ഒരു ലീഗ് കപ്പ്, മറ്റൊരു ചാമ്പ്യൻസ് ലീഗ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി 15 വർഷത്തിനു ശേഷം, ബ്രൌൺ സൺഡർലാന്റ് വേണ്ടി കളിച്ചു.
1999 ൽ ബ്രൌൺ തൻറെ ആദ്യ ഇംഗ്ലണ്ട് ക്യാപ് നേടി. 2002 ലോകകപ്പിൽ കളിക്കാൻ ബ്രൌൺ തിരഞ്ഞെടുത്തു. യുവേഫ യൂറോ 2008 യോഗ്യതാ മത്സരത്തിലും അദ്ദേഹം കളിച്ചു, പക്ഷേ ഇംഗ്ലണ്ട് ഫൈനൽ ടൂർണമെന്റിൽ പങ്കെടുക്കാൻ പരാജയപ്പെട്ടു. 2008 ൽ ചെക് റിപ്പബ്ലിക്കിനെതിരെ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. 2010 ആഗസ്ത് 8 ന് ബ്രൌൺ തന്റെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
നിലവിൽ ബ്രൗൺ ബ്ലാക്ക് ബേൺ റോവേസിന്റെ അണ്ടർ 23& അക്കാദമി പരിശീലകന്റെ സ്ഥാനത്ത് നിന്നാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. യുവേഫയുടെ എ ലൈസൻസ് അംഗീകാരമുള്ള പരിശീലകനാണ് ബ്രൗൺ.
ഹെങ്ബർട്ടിന് പകരമായാണ് വെസ് ബ്രൗൺ എത്തുന്നത് .ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച സൈനിങ്ങാണ് വെസ് ബ്രൗന്റേത് .
0 comments:
Post a Comment