Tuesday, August 8, 2017

വീണ്ടും ഒരു ബ്രസീലിയൻ താരം മുംബൈ സിറ്റിയിൽ




ബ്രസീലിയൻ താരം മാർക്കോ റോസാറിയോ മുംബൈ സിറ്റിയിൽ.  മുംബൈ സിറ്റി സ്വന്തമാക്കുന്ന നാലാമത്തെ ബ്രസീലിയൻ താരവും മൂന്നാമത്തെ വിദേശ പ്രതിരോധ താരവുമാണ് റൊസാരിയോ.
മുമ്പ് എവർട്ടൻ സാന്റോസ്, ലിയോ കോസ്റ്റ, ഗേഴ്സൺ എന്നിവരാണ് മുംബൈയിലെത്തിയ ബ്രസീലിയൻ താരങ്ങൾ.

33 കാരനായ റൊസാരിയോ ഫ്ലുമിനെൻസ്,യുവേണ്ടുടെ എന്നീ ബ്രസീലിയൻ ക്ലബ്ബുകളിൽ കളിച പരിചയവുമായിട്ടാണ് ഇന്ത്യയിലെത്തുന്നത്.
പ്രമുഖ യു എ ഇ ക്ലബ്ബായ അൽ-ജസീറ ക്ലബ്ബിന് വേണ്ടിയും റൊസാരിയോ ബൂട്ട് അണിഞ്ഞു.
കഴിഞ്ഞ സീസണിൽ ഇൻഡോനേഷ്യ ക്ലബ്ബ് പെർസെല ലാമോഗോയിൽ കളിച്ച അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

ഗ്വിമാറസ് എന്ന പരിശീലകന്റെ കീഴിൽ മികച്ച തയ്യാറെടുപ്പിലാണ് മുംബൈ നടത്തുന്നത്. റൊസാരിയോയുടെ സൈനിംങ്ങോടെ മുംബൈ പ്രതിരോധ കോട്ട ശക്തമാക്കി മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു

© സൗത്ത് സേക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers