Monday, August 7, 2017

ബെംഗളൂരുവിന് പ്രിയം സ്പാനിഷ് താരങ്ങളെ!, ലാ ലീഗ് താരം ബെംഗളൂരു എഫ് സിയിൽ




വീണ്ടും ഒരു ലാ ലീഗ താരം കൂടെ ഐ എസ് എലിലേക്ക്. സ്പാനിഷ് താരം ബ്രോലിയോ നോബ്രേഗ ഈ സീസണിൽ ബെംഗളൂരു എഫ് സിയ്ക്കായി ബൂട്ട് കെട്ടും. കഴിഞ്ഞ സീസണിൽ സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഡോക്‌സക്ക് വേണ്ടി കളത്തിലിറങ്ങിയ നോബ്രേഗ 15 കളികളിൽ നിന്നും 10 ഗോളുകൾ നേടി തന്റെ ഗോളടിച്ചു മികവ് തെളിയിച്ചാണ് ഐ എസ് എലിലേക്കുള്ള വരവ്.

31 കാരനായ നോബ്രേഗ അത്ലറ്റികോ മാഡ്രിഡിലൂടെയാണ് പ്രെഫഷണൽ രംഗത്തേക്ക് വരുന്നത്. പീന്നീട് പ്രമുഖ സ്പാനിഷ് ക്ലബ്ബുകളായ മല്ലോർക്ക, ഗെറ്റാഫേ, സാരഗോസ തുടങ്ങിയ ക്ലബ്ബിൽ കളിച്ചു. ഐ എസ് എലിലെ പുതുമുഖമായ ബെംഗളൂരു എഫ് സി യുടെ ആക്രമണം നയിക്കാൻ ഈ സീസണിൽ സ്പാനിഷ് സ്ട്രൈക്കർ ഉണ്ടാകും. ലാ ലീഗ യിലെ പരിചയ സമ്പത്തും ഗോൾ അടിച്ചു കൂട്ടാനുള്ള കഴിവും ബെംഗളൂരു എഫ് സി ക്ക് ഈ സീസണിൽ മുതൽ കൂട്ടാവും.

ബെംഗളൂരു എഫ് സി സൈൻ ചെയ്യുന്ന നാലാമത്തെ സ്പാനിഷ് താരവും ആറാമത്തെ വിദേശ താരവുമാണ് നോബ്രേഗ. നോബ്രേഗ വൈകാതെ സ്പാനിഷ് പര്യടനത്തിന് തിരിക്കുന്ന ബെംഗളൂരു ടീമിനൊപ്പം ചേരും

© സൗത്ത് സേക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers